x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം ഇ​ന്ന്

വെബ് ഡെസ്ക്
Published: November 2, 2026 02:14 AM IST | Updated: November 2, 2026 02:15 AM IST

മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ​ക്ഷേ​ത്ര​ത്തി​ൽ പൂ​യം​തൊ​ഴാ​നെ​ത്തി​യ ഭ​ക്ത​ർ.

ഹ​രി​പ്പാ​ട്: നാ​ഗാ​രാ​ധ​ന​യു​ടെ ലോ​ക​പ്ര​സി​ദ്ധ പു​ണ്യ​ഭൂ​മി​യാ​യ മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ട്ട​വി​ശേ​ഷ​മാ​യ തു​ലാ​മാ​സ ആ​യി​ല്യം മ​ഹോ​ത്സ​വം ഇ​ന്ന് പ​ര​മ്പ​രാ​ഗ​ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ന​ട​ക്കും. സ​ന്താ​ന​ല​ബ്ധി​ക്കാ​യു​ള്ള പ്ര​സി​ദ്ധ​മാ​യ ഉ​രു​ളി ക​മ​ഴ്ത്ത​ലി​നും സ​ർ​പ്പ​ദോ​ഷ​ശാ​ന്തി​ക്കും സ​ർ​വൈ​ശ്വ​ര്യ​ങ്ങ​ൾ​ക്കു​മാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ൽ കാ​വു​ക​ളും ക്ഷേ​ത്രാ​ങ്ക​ണ​വും ഭ​ക്തി​സാ​ന്ദ്ര​മാ​ണ്.

ക്ത​ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ദ​ർ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ക്ഷേ​ത്ര കു​ടും​ബ​ത്തി​ന്‍റെയും പൊ​ലി​സി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ പൂ​യം നാ​ളി​ൽ അ​ന​ന്ത​ഭാ​വ​ത്തി​ൽ വി​ശേ​ഷാ​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി വ​ലി​യ​മ്മ സാ​വി​ത്രി അ​ന്ത​ർ​ജനം ന​ട​ത്തി​യ ഉ​ച്ച​പ്പൂ​ജ ദ​ർ​ശി​ക്കാ​ൻ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സ്കൂ​ൾ മു​റ്റ​ത്തെ പ്ര​ത്യേ​ക പ​ന്ത​ലി​ൽ ന​ട​ന്ന പൂ​യം സ​ദ്യ​യി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. രാ​ത്രി​യി​ൽ ഇ​ള​മു​റ അ​ന്ത​ർ​ജ്ജ​ന​ങ്ങ​ളോ​ടൊ​പ്പം വ​ലി​യ​മ്മ ആ​ചാ​ര​പ​ര​മാ​യ ക്ഷേ​ത്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ന​ട​തു​റ​ക്കും. ആറിന് നാ​ഗ​രാ​ജാ​വി​ന് വാ​സു​കി ഭാ​വ​ത്തി​ലും സ​ർ​പ്പ​യ​ക്ഷി​യ​മ്മ​യ്ക്ക് വി​ശേ​ഷാ​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ളും ചാ​ർ​ത്തി കു​ടും​ബ കാ​ര​ണ​വ​ർ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ആ​യി​ല്യം നാ​ളി​ലെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഇ​ല്ല​ത്ത് നി​ല​വ​റ​യ്ക്കു സ​മീ​പം വ​ലി​യ​മ്മ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശ​നം ന​ൽ​കും. 10 മു​ത​ൽ ക്ഷേ​ത്രം വ​ക സ്കൂ​ൾ മു​റ്റ​ത്ത് മ​ഹാ​പ്ര​സാ​ദ​മൂ​ട്ട് ന​ട​ക്കും.

ഉ​ച്ച​പൂ​ജ​യ്ക്കുശേ​ഷം കു​ടും​ബ കാ​ര​ണ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വ​റ​യോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കേ ത​ള​ത്തി​ൽ നാ​ഗ​പ​ത്മ​ക്ക​ളം വ​ര​യ്ക്കും. ക​ളം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​മ്മ തീ​ർ​ഥക്കു​ള​ത്തി​ൽ സ്നാ​നം ചെ​യ്ത് ഇ​ള​യ​മ്മ​യ്ക്കും കു​ടും​ബ കാ​ര​ണ​വ​ന്മാ​ർ​ക്കു​മൊ​പ്പം ശ്രീ​കോ​വി​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

കു​ത്തു​വി​ള​ക്കി​ലേ​ക്ക് അ​മ്മ ദീ​പം പ​ക​രു​ന്ന​തോ​ടെ ശം​ഖ്, തി​മി​ല​പ്പാ​ണി, വാ​യ്ക്കു​ര​വ എ​ന്നി​വ മു​ഴ​ങ്ങും. തു​ട​ർ​ന്ന് വ​ലി​യ​മ്മ സാ​വി​ത്രി അ​ന്ത​ർ​ജ്ജ​നം നാ​ഗ​രാ​ജാ​വി​ന്‍റെ തി​രു​മു​ഖ​വും നാ​ഗ​ഫ​ണ​വും ഇ​ള​യ​മ്മ സ​തി അ​ന്ത​ർ​ജനം സ​ർ​പ്പ​യ​ക്ഷി​യ​മ്മ​യു​ടെ​യും കാ​ര​ണ​വ​ന്മാ​ർ നാ​ഗ​ചാ​മു​ണ്ഡി​യ​മ്മ, നാ​ഗ​യ​ക്ഷി​യ​മ്മ എ​ന്നി​വ​രു​ടെ​യും വി​ഗ്ര​ഹ​ങ്ങ​ളു​മാ​യി ഉ​ച്ച​യ്ക്ക് ഒ​ന്നിന് ഇ​ല്ല​ത്തേ​ക്ക് എ​ഴു​ന്ന​ള്ളും. തുടർന്ന് വ​ലി​യ​മ്മ​യു​ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ആ​യി​ല്യം പൂ​ജ ന​ട​ക്കും. തു​ട​ർ​ന്ന് അ​മ്മ​യു​ടെ അ​നു​മ​തി വാ​ങ്ങി കു​ടും​ബ കാ​ര​ണ​വ​ർ ന​ട​ത്തു​ന്ന ത​ട്ടി​ന്മേ​ൽ നൂ​റും​പാ​ലോ​ടു​കൂ​ടി ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​ന​മാ​കും.

 

ഗ​താ​ഗ​തനി​യ​ന്ത്ര​ണം

ഹ​രി​പ്പാ​ട്: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ൽ ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. കാ​ർ, ട്രാ​വ​ല​ർ തു​ട​ങ്ങി​യ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​ൻ വ​ഴി മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്ക് പോ​ക​ണം.

മ​ട​ക്ക​യാ​ത്ര ബ്ലോ​ക്ക് ജം​ഗ്ഷ​ൻ വ​ഴി തെ​ക്കോ​ട്ട് എ​സ്.​എ​ൻ തി​യ​റ്റ​ർ ജം​ഗ്ഷ​നി​ലെ​ത്തി തി​രി​യ​ണം. ബ​സു​ക​ളി​ലെ​ത്തു​ന്ന ഭ​ക്ത​ർ ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി വേ​ണം ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കാ​ൻ.

കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യബ​സു​ക​ൾ എ​ന്നി​വ ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​ൻ വ​ഴി മ​ണ്ണാ​റ​ശാ​ല​യി​ലെ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ആ​ളെ​യി​റ​ക്കി പാ​ർ​ക്ക് ചെ​യ്യ​ണം. മ​ട​ക്ക​യാ​ത്ര ബ്ലോ​ക്ക് ജം​ഗ്ഷ വ​ഴി എ​സ്എ​ൻ തി​യേ​റ്റ​ർ ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണം. ടൗ​ൺ ഹാ​ൾ ജം​ഗ്ൻ വ​ഴി​യ​ല്ലാ​തെ മ​റ്റ് റോ​ഡു​ക​ളി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല.

Tags :

Recent News

Corehub Up