പ്രതീകാത്മക ചിത്രം
ചെറുതോണി: അറക്കുളം ഉപജില്ലാ പ്രവൃത്തി പരിചയമേള നാളെ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും.
വിവിധ ഇനങ്ങളിലായി 1500ലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷതവഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം സോന ട്രീസ ജോബി, പഞ്ചായത്തംഗങ്ങളായ ഷോബി ജയ്സൺ, സിബി തകരപ്പിള്ളിൽ, ജോസഫ് പാലാട്ടിൽ, മറ്റ് ജനപ്രതിനിധികൾ, അറക്കുളം എഇഒ ആഷിമോൾ കുര്യാച്ചൻ, സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, എച്ച്എം ഫോറം സെക്രട്ടറി ബിനു കെ. അഗസ്റ്റിൻ, പ്രവൃത്തിപരിചയമേള സെക്രട്ടറി സിജോ ജോൺ, അധ്യാപകസംഘടനകളുടെ ഭാരവാഹികൾ, ഹെഡ്മിസ്ട്രസ്മാരായ അർച്ചന തോമസ്, സിസ്റ്റർ അനിത എസ്എബിഎസ്, പിടിഎ പ്രസിഡന്റുമാരായ ജോളി ജോൺ, ഷിനോജ് മാത്യു, ഷാജി കുളക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിവിധ കമ്മിറ്റിയംഗങ്ങൾ, എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
സബ് ജില്ലാ ശാസ്ത്രമേള നാളെ കരിങ്കുന്നം സ്കൂളില്‍
തൊടുപുഴ: സബ് ജില്ലാ ശാസ്ത്രമേളയും പ്രവൃത്തിപരിചയ മേളയും മൂന്ന്, നാല് തീയതികളില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ നടക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരിയില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ മുഖ്യ പ്രഭാഷണം നടത്തും. കരിങ്കുന്നം ഗവ. എല്‍പി സ്കൂള്‍, കരിങ്കുന്നം നെടിയകാട് ലിറ്റല്ഫ്ളവര് യുപി സ്കൂള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.
ശാസ്ത്ര പ്രവൃത്തിപരിചയ മേളകളില്‍ ആയിരത്തിലധികം കുരുന്നു പ്രതിഭകള്‍ മാറ്റുരയ്ക്കും.
Tags :