എടത്വ: വായന മാസാചരണത്തിന്റെ ഭാഗമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ വായന തറവാട് പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുകയും പുസ്തകങ്ങളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പുസ്തകശേഖരം ഉള്‍ക്കൊള്ളുന്ന വായന തറവാട് സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും സഞ്ചരിക്കും. പിടിഎ പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര പദ്ധതി ഉദ്ഘാടനം ചെയ്തു.
Tags : Reading Nattuvishesham district news