പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ ഗ്രാമീണ ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കാണിക്കമാത ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി.
ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പിഎസ്എസ്പി സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ടി.സി. ഏലിയാമ്മ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
കാണിക്കമാത സ്കൂൾ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നിർമൽ സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി. രവീന്ദ്രൻ, പിഎസ്എസ്പി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.എൻ. പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ അനുമോദനങ്ങളും സമ്മാനങ്ങളും കൈമാറി.
Tags : Panicker Nattuvishesham district news