കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ടിഎൻബിസി ഹെൽത്ത് കെയർ കമ്മീഷൻ വാർഷികയോഗം സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്നു. ടിഎൻബിസി ഹെൽത്ത് കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി സിസ്റ്റർ എമിലി, ഡയറക്ടർ ഫാ. ജിയോ കുന്നത്തുപറന്പിൽ എന്നിവർ ക്ലാസ് എടുത്തു. ബിഷപ് മാർ പോൾ ആലപ്പാട്ട് സന്ദേശം നൽകി. മാനുഷികവും ദൈവികവുമായ ഒരു സ്പർശം എല്ലാ രോഗീശുശ്രൂഷകർക്കും ഉണ്ടാകണമെന്നും ശാരീരിക സ്വസ്ഥതയിലേക്കു വ്യക്തികളെ കൊണ്ടുവന്നാലേ ആത്മീയമായി അവർ വളരുകയുള്ളൂ എന്നും ബിഷപ് ഓർമപ്പെടുത്തി.
ഡോ. ജോർജ് സക്കറിയ, ഡോ. ജേക്കബ് റെയ്മണ്ട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഫാ. ജിയോ കുന്നത്തുപറന്പിൽ- ഡയറക്ടർ, ഡോ. ജേക്കബ് റെയ്മണ്ട്- പ്രസിഡന്റ്, ഡോ. ജോർജ് സക്കറിയ- വൈസ് പ്രസിഡന്റ്, ലിജോ ചെന്പൻ- സെക്രട്ടറി, സിസ്റ്റർ ലിനറ്റ് എഫ്സിസി- ജോയിന്റ് സെക്രട്ടറി, മേരി സെൽവരാജ്- ട്രഷറർ, ലില്ലി ജോണി, ദീപ്തി മേരി, സിസ്റ്റർ എലിസബത്ത് സിഎംസി, സിസ്റ്റർ വിനയ എഫ്സിസി- എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
സിസ്റ്റർ സായൂജ്യ സിഎംസി ആശംസകളർപ്പിച്ചു. സെക്രട്ടറി സിസ്റ്റർ ലിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ലിസ മേരി എഫ്സിസി, ഷീബ എന്നിവർ പ്രാർഥനാഗീതം ആലപിച്ചു. ഈ വർഷത്തെ ടിഎൻബിസി ഹെൽത്ത് കെയർ കമ്മീഷന്റെ തീം ആയ പ്രോഗ്രസീവ് പാരന്റിംഗ് ബിഷപ് ഉദ്ഘാടനം ചെയ്തു.
Tags : Meeting Nattuvishesham district news