x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായന ദിനാചരണം


Published: June 24, 2026 05:30 AM IST | Updated: June 24, 2026 05:30 AM IST

ഏ​റ്റു​മാ​നൂ​ർ : വെ​ട്ടി​മു​ക​ൾ വി​ക്ട​റി ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി​റി​ൾ. ജി. ​ന​രി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ട്ട​യം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷൈ​ജു തെ​ക്കും​ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​പി. മോ​ഹ​ൻ​ദാ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വ​ിയ​ത്രി​യും ഗ്ര​ന്ഥ​ശാ​ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ജ​യ​ശ്രീ പ​ള്ളി​ക്ക​ൽ, സെ​ക്ര​ട്ട​റി എം.​ഡി. ജോ​സ്, ജോ​സ് വെ​മ്പേ​നി, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന്ന​ത്തു​റ: ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പു​ന്ന​ത്തു​റ വൈ​എം​എ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നാ​ദി​ന​ചാ​ര​ണ​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ പു​ഷ്പ വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ര​ഞ്ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ബി​ൻ ബാ​ബു, പ്രി​യ സ​ജീ​വ്, ജി​ഷ പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗം സ​ന​ൽ കാ​ട്ടാ​ത്തി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജോ ജോ​സ​ഫ്, സ​തീ​ശ​ൻ ന​മ്പൂ​തി​രി, രാ​ജു എ​ബ്ര​ഹാം, എം.​സി. ജോ​സ്, സി.​കെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Reading Day celebration

Recent News

Corehub Up