x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനലൂരിൽ റിക്കാർഡ് ചൂട്

വെബ് ഡെസ്ക്
Published: September 18, 2026 02:07 AM IST | Updated: September 18, 2026 02:07 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ന​ത്ത ചൂ​ടി​ല്‍ ജി​ല്ല​യാ​കെ ചു​ട്ടു​പൊ​ള്ളു​ന്നു. പു​ന​ലൂ​രി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് റി​ക്കാ​ര്‍​ഡ് താ​പ​നി​ല​യാ​ണ്. 36.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ചൂ​ടാ​ണ് പു​ന​ലൂ​രി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത് സാ​ധാ​ര​ണ​യേ​ക്കാ​ള്‍ 4.6 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് കൂ​ടു​ത​ലാ​ണ്.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ പ​ക​ല്‍ സ​മ​യ​ത്തെ താ​പ​നി​ല ശ​രാ​ശ​രി 31 ഡി​ഗ്രി​ക്കും 33 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​രി​പ്പ​ള്ളി​യി​ല്‍ 33.6, കാ​രു​വേ​ലി​ല്‍ 33.3, ച​വ​റ 31.2 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ താ​പ​നി​ല.

നി​ല​വി​ല്‍ വീ​ടി​നു​ള്ളി​ലും പു​റ​ത്തും ക​ഴി​യാ​നാ​കാ​ത്ത​വി​ധം ചൂ​ടു കൂ​ടു​ക​യാ​ണ്. സൂ​ര്യാ​ത​പ​മേ​ല്‍​ക്കു​ന്ന​തി​നും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കും ഇ​ത് കാ​ര​ണ​മാ​കും.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍, പ​ക്ഷി​ക​ള്‍, തെ​രു​വു​നാ​യ​ക​ള്‍ എ​ന്നി​വ​യും പൊ​രി​വെ​യി​ലി​ല്‍ ന​ര​കി​ക്കു​ന്നു. പ​ക​ല്‍​സ​മ​യ​ത്ത് വ​ര​ണ്ട ചൂ​ടു​കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ കു​ടി​വെ​ള്ളം ക​രു​ത​ണം.
കാ​ല​വ​ര്‍​ഷം അ​ക​ന്നു​നി​ല്‍​ക്കു​ന്ന​തു​മൂ​ല​മു​ള്ള മ​ഴ​ക്കു​റ​വും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​നൊ​പ്പം മ​ഴ​ല​ഭ്യ​ത​യി​ലു​ണ്ടാ​യ വ​ന്‍ ഇ​ടി​വ് ജ​ന​ജീ​വി​ത​ത്തെ​യും കൃ​ഷി​യെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ഒന്നു മു​ത​ല്‍ സെ​പ്റ്റംബ​ര്‍ 16 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ആ​കെ 27 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1898.4 മി​ല്ലി മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 1378.1 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

ജി​ല്ല​യി​ല്‍ സീ​സ​ണി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട 1140.5 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യ്ക്ക് പ​ക​രം 721.6 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ല്‍ 37 ശ​ത​മാ​ന​മാ​ണ് മ​ഴ​ക്കു​റ​വ്. വ​യ​നാ​ടും ഇ​ടു​ക്കി​യും ക​ഴി​ഞ്ഞാ​ല്‍ മ​ഴ​ക്കു​റ​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണു കൊ​ല്ലം.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഈ ​സാ​ഹ​ച​ര്യം ‘ഡെ​ഫി​ഷ്യ​ന്‍റ്' വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
എ​ങ്കി​ലും 20ന് ​ശേ​ഷം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പു​തി​യ ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത അ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

Tags : Nattuvishesham DistrictNews DeepikaNews heat

Recent News

Corehub Up