ഹെഡ്മാസ്റ്റര് എ.ടി. ഷാജി വിദ്യാര്‍ഥി സ്മിതിനെ ആദരിച്ചപ്പോള്‍.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 2025-2026 വര്‍ഷത്തെ കുട്ടികര്‍ഷകനായി തെരത്തെടുത്ത കബനിഗിരി നിര്‍മല ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സി.പി. സ്മിതിനെ സ്കൂളില്‍ ആദരിച്ചു.
ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി പൊന്നാട അണിയിച്ചു. അര ഏക്കറോളം സ്ഥലത്ത് പച്ചക്കറികളാണ് സ്മിതിന് കൃഷി ചെയ്യുന്നത്. തക്കാളി, പയര്‍, വെണ്ട, കക്കിരി, മത്തന്‍ എന്നിവ സമൃദ്ധമായി വിളഞ്ഞു നില്ക്കുന്നു. മരക്കടവ് സ്മിതിന്റെ കൃഷിക്ക് എല്ലാ സഹായ സഹകരണങ്ങളും നല്കി അച്ചന് പ്രസാദും കൂടെയുണ്ട്. സ്മിതിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ അര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യാനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു. അധ്യാപകരായ എം.എം. ആന്റണി, ഷിനി ജോര്‍ജ്, ടെജിന്‍ സെബാസ്റ്റ്യന്‍, ജിന്‍സി മാത്യു, സിസ്റ്റര്‍ ജിഷ, സിസ്റ്റര്‍ സൗമ്യ, എം.ടി. ബിനു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham child farmer