x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഴ നീ​ന്തി​വ​ന്ന് കാ​ട്ടാ​ന; പാ​ലാ​വ​യ​ലി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ആ​ശ​ങ്ക

വെബ് ഡെസ്ക്
Published: August 18, 2026 03:40 AM IST | Updated: August 18, 2026 03:40 AM IST

പാ​ലാ​വ​യ​ലി​ൽ കാ​ട്ടാ​ന പു​ഴ നീ​ന്തി​യെ​ത്തി ക​ര​യ്ക്കു ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ.

പാ​ലാ​വ​യ​ൽ: ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​വും മൂ​ല​മു​ണ്ടാ​യ ആ​ഘാ​ത​ങ്ങ​ൾ മാ​യും​മു​മ്പ് പാ​ലാ​വ​യ​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ഭീ​തി. ഇ​ന്ന​ലെ രാ​വി​ലെ ക​ർ​ണാ​ട​ക വ​ന​ത്തി​ൽനി​ന്ന് കാ​ര്യ​ങ്കോ​ട് പു​ഴ നീ​ന്തി​യെ​ത്തി​യ ഒ​റ്റ​യാ​ൻ പാ​ലാ​വ​യ​ൽ ടൗ​ണി​നെ ഒ​രു മ​ണി​ക്കൂ​റോ​ളം​നേ​രം ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി.

രാ​വി​ലെ 7.30 ഓ​ടെ പാ​ലാ​വ​യ​ൽ-​പു​ളി​ങ്ങോം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രാ​ണ് പു​ഴ ക​ട​ന്ന് പാ​ലാ​വ​യ​ലി​ലേ​ക്ക് ആ​ന വ​രു​ന്ന​തു​ക​ണ്ട​ത്. നീ​ണ്ട കൊ​മ്പു​ക​ളു​ള്ള ആ​ന​യാ​യി​രു​ന്നു. പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് ക​ര​യ്ക്കു ക​യ​റി​യ ആ​ന തൈ​ക്ക​ൽ ജോ​ൺ തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് എ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള കോ​ൾ​ഡ് സ്റ്റോ​റേ​ജ്, വ​ള​ക്ക​ട എ​ന്നി​വ​യു​ടെ പി​ന്നി​ലെ​ത്തി. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ക​യ​റിവ​ന്ന വ​ഴി​ക്ക് ത​ന്നെ തി​രി​ച്ച് പു​ഴ​യി​ലി​റ​ങ്ങി. പു​ഴ​യു​ടെ ന​ടു​വി​ലു​ള്ള തു​രു​ത്തി​ൽ ക​യ​റി അ​വി​ടെ​നി​ന്ന് തി​രി​ച്ച് വ​ന​ത്തി​ലേ​ക്കു​ത​ന്നെ നീ​ങ്ങി​യ​തോ​ടെ​യാ​ണ് ത​ത്കാ​ലം ഭീ​തി ഒ​ഴി​വാ​യ​ത്.

ഓ​ട​പ്പ​ള്ളി മു​ത​ൽ പാ​ലാ​വ​യ​ൽ ടൗ​ൺ വ​രെ​യു​ള്ള 750 മീ​റ്റ​ർ ദൂ​രം പു​ഴ​യോ​ര​ത്ത് വൈ​ദ്യു​ത വേ​ലി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. ഓ​ട​പ്പ​ള്ളി​ക്കു സ​മീ​പം നി​ല​വി​ലു​ള്ള വൈ​ദ്യു​ത വേ​ലി ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ടു​ങ്ങി​യും മ​റ്റും പ​ല ഭാ​ഗ​ങ്ങ​ളും ത​ക​രാ​റി​ലാ​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം ഓ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി നാ​ശം വി​ത​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ലാ​വ​യ​ലി​ലും എ​ത്തി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ലാ​വ​യ​ലി​ന്‍റെ തൊ​ട്ട​ടു​ത്തു​വ​രെ കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ആ​ന​യി​റ​ങ്ങു​ന്ന​ത് കു​ടി​യേ​റ്റ​കാ​ല​ത്തി​നുശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Local News Nattuvishesham River widens Palavayal

Recent News

Corehub Up