പ്രധാനമന്ത്രി നരേന്ദ്ര മോദി
എടത്വ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ നടത്തി. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടന്നു.
ക്ഷേത്രത്തിലെ ഭക്തജനങ്ങളും വിവിധ മേഖലകളിലുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടന്ന സര്‍വൈശ്വര്യ പൂജയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Narendra Modi