x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ബി​ളി​ൽ കു​രു​ങ്ങി സ്കൂ​ട്ട​ർ മ​റി​ഞ്ഞു; ഗ​ർഭിണി​യുടെ കൈ​യൊ​ടി​ഞ്ഞു


Published: January 18, 2026 07:22 AM IST | Updated: January 18, 2026 07:22 AM IST

ചാ​വ​ക്കാ​ട്: ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന കേ​ബി​ളു​ക​ൾ കാ​ൽ ന​ട - ഇ​രുച​ക്രയാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. മു​ൻ​സി​ഫ് കോ​ട​തി പ​രി​സ​രം, റ​സ്റ്റ്‌ ഹൗ​സി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ ഇ​ന്ന​ലെ വാ​ഹ​നാ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി.

ഇ​രുച​ക്ര വാ​ഹ​നം കേ​ബി​ളി​ൽ കു​രു​ങ്ങി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യു​ടെ കൈ​യൊ​ടി​ഞ്ഞു. റ​സ്റ്റ് ഹൗ​സി​ന് പു​റ​മെ ചാ​വ​ക്കാ​ട് സെ​ന്‍റ​ർ , പാ​ല​യൂ​ർ റോ​ഡ്, ബൈ​പാ​സ് തു​ട​ങ്ങി ടൗ​ണി​ന്‍റെ പ​ല​യി​ട​ത്തും കേ​ബി​ളു​ക​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ചു​രു​ട്ടി​ക്കൂ​ട്ടി​യി​ട്ട് ഉ​പേ​ക്ഷി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​ണ്. ഇ​വ പി​ന്നി​ട് റോ​ഡി​ൽ പ​ര​ന്ന് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ക​യാ​ണ്.

ഇ​തു പ്ര​ധാ​ന​മാ​യും കാ​ൽ​ന​ട - ഇ​രു ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​കു​ക​യാ​ണ്. കേ​ബി​ളി​ൽ കു​ടു​ങ്ങി ചെ​റു​വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​ൽ ഒ​ടു​വി​ൽ ന​ട​ന്ന​താ​ണ് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗ​ർ​ഭ​ണി​യാ​യ യു​വ​തി​യു​ടെ കൈ ​ഒ​ടി​ഞ്ഞ സം​ഭ​വം. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​താ​ണു കേ​ബി​ളു​ക​ൾ. വൈ​ദ്യു​തി കാ​ലു​ക​ളി​ൽ ചു​രു​ട്ടി​വ​യ്ക്കു​ന്ന കേ​ബി​ളും ഭീ​ഷ​ണി​യാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്ത​ര​മാ​യ ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി.​കെ. ഹ​ക്കിം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham pregnant woman's arm broken

Recent News

Corehub Up