x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല : വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ


Published: June 8, 2026 06:10 AM IST | Updated: June 8, 2026 06:10 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​ടി. രേ​ഖ അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വ​രാ​തെ ഇ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

രോ​ഗം ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വി​സ​ർ​ജ്യ സാ​ന്പി​ളു​ക​ൾ ക​ൾ​ച്ച​ർ ആ​ൻ​ഡ് സെ​ൻ​സി​റ്റി​വി​റ്റി പ​രി​ശോ​ധ​ന​യ്ക്കാ​യി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ വൈ​റ​ൽ പാ​ന​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഞ്ച് സാ​ന്പി​ളു​ക​ൾ ആ​ല​പ്പു​ഴ എ​ൻ​ഐ​വി ലേ​ക്കും അ​യ​ച്ചു. സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നും ശേ​ഖ​രി​ച്ച മൂ​ന്ന് ജ​ല സാ​ന്പി​ളു​ക​ൾ മൈ​ക്രോ​ബ​യോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്.

രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ട​വും കാ​ര​ണ​ക്കാ​രാ​യ രോ​ഗാ​ണു​വി​നെ​യും കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ എ​പ്പി​ഡെ​മി​യോ​ള​ജി​ക്ക​ൽ, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​പ​രി​ശോ​ധ​ന​ക​ളു​ടെ അ​ന്തി​മ ഫ​ലം നാ​ളെ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up