x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​നാ​ദി​ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം


Published: June 18, 2026 10:04 PM IST | Updated: June 18, 2026 10:04 PM IST

അ​മ്പ​ല​പ്പു​ഴ: ഗ്ര​ന്ഥ​ശാ​ലാ സം​ഘം രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 80-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും വാ​യ​ന​ദി​ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്നു.

പി.​കെ മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ഇ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ര​ഘു പ്ര​സാ​ദ്, അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി.​കെ. ര​തി​കു​മാ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം കെ.​കെ. സു​ലൈ​മാ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എ. ​ഓ​മ​ന​ക്കു​ട്ട​ൻ, പി.​കെ മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി. ​രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​ഖി​ല തി​രു​വി​താം​കൂ​ർ ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ സ​മ്മേ​ള​നം 1945ൽ ​അ​മ്പ​ല​പ്പു​ഴ പി.​കെ മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ലാ​ണ് ന​ട​ന്ന​ത്. 47 ഗ്ര​ന്ഥ​ശാ​ല​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​സ​മ്മേ​ള​നം ന​ട​ന്നി​ട്ട് 80 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ല​യി​ലെ ഒ​ന്പ​തു വാ​യ​ന​ശാ​ല​ക​ളാ​ണ് ആ ​രൂ​പീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന് 9,988 ഗ്ര​ന്ഥ​ശാ​ല​ക​ളാ​ണ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

80-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. പി.​എ​ൻ. പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ൺ 19ന് ​അ​ദ്ദേ​ഹം രൂ​പം​കൊ​ടു​ത്ത അ​ഖി​ല തി​രു​വി​താം​കൂ​ർ ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ന്ന അ​മ്പ​ല​പ്പു​ഴ​യി​ൽ​ത്ത​ന്നെ 80-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം​ത​ന്നെ വാ​യ​ന​ദി​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. രാ​വി​ലെ 930ന് ​പി.​എ​ൻ. പ​ണി​ക്ക​രു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ക്കും. തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന അ​നു​സ്മ​ര​ണ റാ​ലി പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ​നി​ന്നാ​രം​ഭി​ച്ച് പി.​കെ മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​യി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്‌​മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ സു​രേ​ഷ് വ​ർ​മ​യു​ടെ ഓ​ട്ട​ൻ​തു​ള്ള​ലും അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്‍റെ സോ​പാ​ന സം​ഗീ​ത​വും ന​ട​ക്കും.10.30​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം

എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​ര ജേ​താ​വ് പ്ര​ഫ. എ​സ്.​കെ. വ​സ​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ‌​ന്‍റ് ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​യ​ന​ദി​ന സ​ന്ദേ​ശം ജി. ​സു​ധാ​ര​ൻ എം​എ​ൽ​എ ന​ൽ​കും. ജി‌​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പി.​എ​ൻ. പ​ണി​ക്ക​രു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ നീ​ലം​പേ​രൂ​രി​ലെ വ​സ​തി​യി​ൽ സ്ഥാ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള പി.​എ​ൻ. പ​ണി​ക്ക​ർ സ​നാ​ത​ന ഗ്ര​ന്ഥ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ വി​ളം​ബ​ര സ​മ്മേ​ള​ന​വും ന​ട​ന്നു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Reading Day Nattuvishesham District News

Recent News

Corehub Up