x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ചി​ത്ര​ത്തി​നു മു​മ്പി​ലെ മാ​ലി​ന്യം വി​ദ്യാ​ർ​ഥി​ക​ൾ നീ​ക്കം ചെ​യ്തു

വെബ് ഡെസ്ക്
Published: July 7, 2026 10:41 PM IST | Updated: July 7, 2026 10:41 PM IST

അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ എച്ച്എസ്എസി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യേ​ഴ്സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഗാ​ന്ധി ചി​ത്ര​ത്തി​നു മു​മ്പി​ലെ മാ​ലി​ന്യ​ങ്ങ​ൾ കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യേ​ഴ്സ് ശു​ചീ​ക​രി​ച്ചു. ഗാ​ന്ധി സ​മാ​ധി​ദി​ന​മാ​യ ജ​നു​വ​രി 30നാ​ണ് അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ അ​ട​പ്പു​ക​ൾ കൊ​ണ്ട് ഗാ​ന്ധി​ജി​യു​ടെ ചി​ത്രം സ്ഥാ​പി​ച്ച​ത്. വേ​സ്റ്റ് ടു ​ആ​ർ​ട്ട് എ​ന്ന സ​ന്ദേ​ശ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ലി​ന്യ​സം​സ്കാ​ര​ത്തി​നെ​തി​രേ ഒ​രു താ​ക്കീ​ത് എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു​ആ ചി​ത്രം സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ൽ, ആ ​ചി​ത്ര​ത്തി​ന്‍റെ തൊ​ട്ടു താ​ഴെ​യാ​യി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ സ​മീ​പ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക​യും ഈ ​ഭാ​ഗ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​മെ​ല്ലാം ഈ ​പ്ര​ശ്നം ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി​യാ​ണ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യേ​ഴ്സ് മുന്നിട്ടിറങ്ങി യത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ജി​ലു സെ​ബാ​സ്റ്റ്യ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ ബി​നോ കെ. ​തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ടി​ബി​ൻ തോ​മ​സ്, സ്റ്റെ​ല്ല ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Students Nattuvishesham District news

Recent News

Corehub Up