അറസ്റ്റിലായ രമണൻ.
അഞ്ചല്‍: 22 വയസുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍. അലയമണ്‍ പുത്തയം മരുതിവിള വീട്ടില്‍ രമണന് (43) ആണ് അറസ്റ്റിലായത്.
രമണനൊപ്പം താമസിച്ചുവന്ന സൂര്യ ഇക്കഴിഞ്ഞ പത്തിനാണ് പുത്തയത്തെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരിച്ചു.
രണ്ടു വര്‍ഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. നിത്യവും മദ്യപിച്ചെത്തുന്ന രമണന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നു ബന്ധുക്കള്‍ പറഞ്ഞു. സൂര്യയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി രമണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരണപ്പെട്ട സൂര്യക്ക് 11 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.