പെരിയാർ ഇ.വി. രാമസ്വാമിയുടെ 148-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പാലാ ആർഡിഒ ഷാഹിന രാമകൃഷ്ണൻ പെരിയോറിന്റെ പ്രതിമയിൽ പുഷ്പാ
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിനു നേതൃപരമായ പങ്കുവഹിച്ച പെരിയാർ ഇ.വി. രാമസ്വാമിയുടെ 148-ാം പിറന്നാൾ വൈക്കത്ത് ആഘോഷിച്ചു.
തമിഴ്നാട് സാംസ്കാരിക വകുപ്പും കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ ഭരണകൂടവും ചേർന്നാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 9.30ന് പാലാ ആർഡിഒ ഷാഹിന രാമകൃഷ്ണൻ, തമിഴ്നാട് സാംസ്കാരിക വകുപ്പ് പിആർഒ എ. സെന്തിൽ അണ്ണ, തമിഴ്നാട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ എസ്. രമേഷ് കുമാർ, വൈക്കം തഹസിൽദാർ ശ്രീകുമാർ, വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, നഗരസഭാ കൗൺസിലർ ബി. രാജശേഖരൻ തുടങ്ങിയവർ തന്തൈ പെരിയോറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.