x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല

വെബ്ഡെസ്ക്
Published: August 11, 2026 01:54 AM IST | Updated: August 11, 2026 01:54 AM IST

പ്രതീകാത്മക ചിത്രം

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി നി​ട്ടൂ​രി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.​സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.​ഞാ​യ​റാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​നി​ട്ടൂ​ർ മൊ​ട്ട​ന്ത​റ സ്വ​ദേ​ശി​ക​ളാ​യ ഷോ​ജി​ൻ, ബ​ബി​ൻ, അ​ശ്വി​ൻ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘം വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

ഒ​രു യു​വ​തി​യു​മാ​യു​ള്ള അ​ടു​പ്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ക്ര​മി സം​ഘ​വും യു​വാ​ക്ക​ളും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ ​ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ലും യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തി​ലും ക​ലാ​ശി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up