x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ മ​ന്ത്രിത​ല ച​ർ​ച്ച​യി​ൽ ധാ​ര​ണ

വെബ് ഡെസ്ക്
Published: August 11, 2026 02:29 AM IST | Updated: August 11, 2026 02:29 AM IST

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ചേർന്ന യോഗം.

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​ഴി​വു​ള്ള എ​ട്ട് ഡോ​ക്ട​ർ ത​സ്തി​ക​ക​ൾ നി​ക​ത്താ​ൻ മ​ന്ത്രി ത​ല ച​ർ​ച്ച​യി​ൽ ധാ​ര​ണ. ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റേ​യും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മാ​തൃ​ശി​ശു വി​ഭാ​ഗ​ത്തി​നാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം മൂ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ ര​ണ്ട് ത​സ്തി​ക​ക​ളാ​ണ് നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

മാ​തൃ​ശി​ശു വി​ഭാ​ഗ​ത്തി​നാ​യി വാ​ങ്ങി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാതെ ​ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.
ക​മ്യൂ​ണി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ മൂ​ന്ന് ത​സ്തി​ക​ക​ളും ഓ​ഫ്താ​ൽ​മോ​ള​ജി​സ്റ്റി​ന്‍റെ ഒ​രു ത​സ്തി​ക​യും നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ലെ ഒ​രു ഡോ​ക്ട​റു​ടെ ത​സ്തി​ക​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി.
ച​ർ​ച്ച​യാ​യി

സൂ​പ്പ​ർ സ്പെ​ഷ​ാലി​റ്റി നി​ർ​മാ​ണം

ത്രീ ​സ്റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന പു​തി​യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ആ​റു​മാ​സം പോ​ലും ശേ​ഷി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണം 27.8 ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 68.72 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 9094 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ത്യാ​ധു​നി​ക സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്.

28 മാ​സ​മാ​ണ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള കാ​ലാ​വ​ധി. നി​ർ​മാ​ണം ആ​രം​ഭി​ച്ച് ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും നാ​ലി​ലൊ​ന്ന് പ്ര​വൃ​ത്തി​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി ൽ ​നി​ർ​മാ​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി​മാ​ർ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ കാ​ലാ​വ​ധി ആ​റു​മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന ക​രാ​റു​കാ​ര​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച യോ​ഗം അ​ടു​ത്ത വ​ർ​ഷം ഓ​ഗ​സ്റ്റി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ മു​ൻ​കൈ​യി​ലാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി. ​വി​നോ​ദ്കു​മാ​ർ, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജേ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Cabinet

Recent News

Corehub Up