ആമ്പല്ലൂർ: ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവേ അതേ ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. കാഞ്ഞിരമറ്റം തറയിൽ വീട്ടിൽ സി.എസ്. ഉഷ (61) ആണ് മരിച്ചത്. ചാലക്കപ്പാറയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
സുഹൃത്തുക്കൾക്കൊപ്പം കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായെത്തിയതായിരുന്നു ഉഷ. ചാലക്കപ്പാറയിൽ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. ഉഷയും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടെങ്കിലും സുഹൃത്തുക്കൾ റോഡിന്റെ ഇരുവശങ്ങളിലേക്ക് തെറിച്ചു വീഴുകയും ഉഷ ബസിനടിയിൽപ്പെടുകയുമായിരുന്നു. മുൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരുക്കേറ്റ ഉഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ. ഭർത്താവ്: ശശി. മകൾ: പരേതയായ ടിന്റു.
Tags : Nattuvishesham Districtnews meets