കുടമാളൂരിലെ വിശുദ്ധ അല്‍ഫോന്‍സ ജന്മഗൃഹ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്
കുടമാളൂർ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 116-ാം ജന്മദിനാഘോഷങ്ങള്‍ക്ക് അൽഫോൻസാ ഭവനിൽ തുടക്കം. ഇന്നലെ വൈകുന്നേരം അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ കുടമാളൂർ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍ കൊടിയേറ്റി. 19 വരെയാണ് ആഘോഷം.
എല്ലാ ദിവസവും വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന. ഇന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ കാര്‍മികത്വം വഹിക്കും.
നാളെ ഫാ. ജിനു മാന്തിയില്‍, 13ന് ഫാ. തോമസ് കാഞ്ഞിരക്കോണം, 14ന് ഫാ. ഫിലിപ് തയ്യില്‍, 15ന് കുടമാളൂര്‍ ഇടവകക്കാരായ വൈദികര്‍, 16ന് ഫാ. ടോമി കാട്ടാമ്പള്ളി, 17ന് ഫാ. ജോസഫ് മുട്ടത്തുപാടം, 19ന് ഫാ. ജോസഫ് വട്ടപ്പറമ്പില്‍, ഫാ. സിജോ ചേന്നാട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
19ന് വൈകുന്നേരം 4.30ന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച വിതരണം എന്നിവ നടക്കും. സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പാരീഷ് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി, അല്‍ഫോന്‍സ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി, ഫാ. തോമസ് പാറത്തോട്ടാല്‍, റോയി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Nattuvishesham DistrictNews DeepikaNews Saint Alphonsa