കോട്ടയം കഞ്ഞിക്കുഴിയില്‍ ഇന്നലെ വൈകുന്നേരം സ്കൂട്ടറിനു തീപിടിച്ചപ്പോള്‍.
കോട്ടയം: സ്കൂട്ടറിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം ആറിന് കഞ്ഞിക്കുഴിയില്‍ സിഗ്നലിനു സമീപമാണ് സംഭവം. കൊല്ലാട് മണവാളന്ചേരിയില് ഷീജയുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. സിഗ്നലില്‍ എത്തിയപ്പോള്‍ സ്കൂട്ടറില്‍നിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍പെട്ടു.
ഷീജ ഉടന്‍ സ്കൂട്ടറില്നിന്നിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നു പറയുന്നു. കോട്ടയത്തു നിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Scooter catches