x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​രെ യു​​​വാ​​​വ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി

വെബ്ഡെസ്ക്
Published: August 11, 2026 03:43 AM IST | Updated: August 11, 2026 03:43 AM IST

ആ​​​ർ​​​പ്പൂ​​​ക്ക​​​ര: ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​യി​​​ൽ വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലിൽ വീ​​​ണ ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​നെ​​​യും അ​​​മ്മ​​​യെ​​​യും മാ​​​തൃ​​​മാ​​​താ​​​വി​​​നെ​​​യും യു​​​വാ​​​വ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ആ​​​ർ​​​പ്പൂ​​​ക്ക​​​ര മു​​​ക്കേ​​​ൽ പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം പു​​​ഴ​​​യി​​​ൽ വീ​​​ണ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട കോ​​​ട്ട​​​യം ക​​​ഞ്ഞി​​​ക്കു​​​ഴി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മി​​​നി രാ​​​ജീ​​​വ് (52) മ​​​ക​​​ൾ ബെ​​​യാ​​​ന (26) ബെ​​​യാ​​​ന​​​യു​​​ടെ ര​​​ണ്ട​​​ര വ​​​യ​​​സു​​​ള്ള മകൻ ജോ​​​ഹാ​​​ൻ ജോ​​​ബി എ​​​ന്നി​​​വ​​​രാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​ള്ളം നി​​​റ​​​ഞ്ഞൊ​​​ഴു​​​കിക്കൊ​​​ണ്ടി​​​രു​​​ന്ന പെ​​​ണ്ണാ​​​ർ തോ​​​ട്ടി​​​ൽ വീ​​​ണ​​​ത്.

സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​രു​​​ടെ ബ​​​ഹ​​​ളം കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ ആ​​​ർ​​​പ്പൂ​​​ക്ക​​​ര വെ​​​സ്റ്റ് തൊ​​​ള്ളാ​​​യി​​​രംചി​​​റ ബി​​​നോ​​​യി ടി. ​​​കു​​​ര്യാ​​​ക്കോ​​​സാ​​​ണ് പു​​​ഴ​​​യി​​​ൽ ചാ​​​ടി മൂ​​​ന്നു പേ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
ആ​​​ർ​​​പ്പൂ​​​ക്ക​​​ര ന്യൂ ​​​ഇ​​​ന്ത്യ ബൈ​​​ബി​​​ൾ ച​​​ർ​​​ച്ചി​​​ലെ പാ​​​സ്റ്റ​​​റാ​​​യ രാ​​​ജീ​​​വി​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക​​​ളും മ​​​ക​​​ളു​​​ടെ മ​​​ക​​​നു​​​മാ​​​ണ് വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​സ്റ്റ​​​ർ രാ​​​ജീ​​​വും കു​​​ടും​​​ബ​​​വും ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​യി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

പാ​​​സ്റ്റ​​​ർ രാ​​​ജീ​​​വ് പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​വ​​​രെ ഓ​​​ട്ടോ​​​യി​​​ൽ വീ​​​ട്ടി​​​ൽ കൊ​​​ണ്ടാ​​​ക്കാ​​​നാ​​​യി പോ​​​യ​​​പ്പോ​​​ൾ മു​​​ക്കേ​​​ൽ പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം മി​​​നി​​​യും ബെ​​​യാ​​​ന​​​യും ജോ​​​ഹാ​​​നും നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജോ​​​ഹാ​​​ൻ ഈ ​​​സ​​​മ​​​യം സ​​​മീ​​​പ​​​ത്തെ പെണ്ണാ​​​ർ തോ​​​ട്ടി​​​ലേ​​​ക്ക് വീ​​​ണു. ഇത് ക​​​ണ്ട് ബെ​​​യാ​​​ന കു​​​ഞ്ഞി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ തോ​​​ട്ടി​​​ലേ​​​ക്ക് ചാ​​​ടി. പു​​​റ​​​കെ മി​​​നി​​​യും തോ​​​ട്ടി​​​ലേ​​​ക്ക് ചാ​​​ടി. ഇ​​​വ​​​ർ​​​ക്ക് നീ​​​ന്ത​​​ൽ അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രുന്ന സ്ത്രീ​​​ക​​​ൾ അ​​​ല​​​മു​​​റ​​​യിട്ടു.

ഈ ​​​സ​​​മ​​​യം സ​​​മീ​​​പ​​​ത്തെ ബ​​​സ് സ്റ്റോ​​​പ്പി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബി​​​നോ​​​യി ഓ​​​ടി​​​യെ​​​ത്തി തോ​​​ട്ടി​​​ലേ​​​ക്ക് ചാ​​​ടി മൂ​​​ന്നു പേ​​​രെയും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ബെ​​​യാ​​​ന ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് കൂ​​​റെ ദൂ​​​രം ഒ​​​ഴു​​​കി പ്പോ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ബിനോ​​​യി നീ​​​ന്തി ബെ​​​യാ​​​ന​​​യെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

Tags : Nattuvishesham DistrictNews DeepikaNews rescued

Recent News

Corehub Up