ഇളമ്പള്ളി നെയ്യാട്ടുശേരി അങ്കണവാടിയും പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടം കനത്ത കുത്തൊഴുക്കിൽ അടിക്കല്ലുക
ഇളമ്പള്ളി: പളളിക്കത്തോട് പഞ്ചായത്ത് ആറാം വാർഡിൽ നെയ്യാട്ടുശേരി കവലയിൽ പ്രവർത്തിക്കുന്ന 93-ാം നമ്പർ മറ്റപ്പള്ളി അങ്കണവാടി അപകടാവസ്ഥയിൽ. തോടിനരികിലുള്ള കെട്ടിടത്തിന്റെ തറയുടെ അടിക്കല്ലുകൾ കനത്ത മഴ മൂലമുള്ള കുത്തൊഴുക്കിൽ തകർന്നതാണ് അപകടാവസ്ഥയ്ക്ക് കാരണം.
അങ്കണവാടിയുടെ രണ്ടാം നിലയിലാണ് ഇളമ്പള്ളി പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ അടിക്കല്ലുകൾ പുനർനിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags : Nattuvishesham DistrictNews DeepikaNews Anganwadi