ബിസിഎം കോളജ് ഓട്ടോണമസിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബീംസ് ഡേ ആഘോഷത്തില്‍ കോളജ് മാ
കോട്ടയം: ബിസിഎം കോളജ് ഓട്ടോണമസിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തില്‍ ബീംസ് ഡേ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പൂര്‍വവിദ്യാര്‍ഥിയും ഗായികയുമായ ഡോ. ബിനീത രഞ്ജിത്തായിരുന്നു മുഖ്യാതിഥി. കോളജില്‍ സേവനമനുഷ്ഠിച്ചവരിൽ കഴിഞ്ഞ ഒരു വര്‍ഷകാലത്തിനിടയില്‍ മരണമടഞ്ഞവരെ അനുസ്മരിച്ചു. ബിസിഎം പഠനത്തിന്റെ ഗോള്‍ഡന്‍, സില്‍വര്‍ ജൂബിലികള്‍ ആഘോഷിക്കുന്ന 1976-ലെയും 2001-ലെയും ബാച്ചുകളിലെ പൂര്വവിദ്യാര്ഥികളെ യോഗത്തിൽ ആദരിച്ചു.
കലാപരിപാടികളും അനുഭവം പങ്കിടലും വിദ്യാര്‍ഥി-അധ്യാപക സംഗമവും നടത്തി. മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, ബിസിഎം ബീംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷ ഷാജി, അനുത ഭാസ്കര്‍, റോസമ്മ ഫിലിപ്പ്, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനം
കോട്ടയം: അഖിലഭാരത നാരായണീയ മഹോത്സവ സമിതി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. മോഹനന്റെ അധ്യക്ഷതയിൽ സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദേശീയ സംഘടന സെക്രട്ടറി ഐ.ബി. ശശി മുഖ്യപ്രഭാഷണം നടത്തി.
Tags : Nattuvishesham DistrictNews DeepikaNews BEAMS Day