പ്രശാന്ത്.
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരിയായ കോളജ് അധ്യാപികയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം എടപ്പാള്‍ കോലൊളുമ്പ് ആത്രപ്പള്ളി പ്രശാന്തിനെ (കീടം പ്രശാന്ത്, 38)യാണു കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15നാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രയ്ക്കായി എത്തിയ കോളജ് അധ്യാപികയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ മിനിറ്റുകള്‍ക്കകം പിടികൂടിയത്.
കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അജയമോഹന്റെ നേതൃത്വത്തില്‍ എസ്ഐ വിപിന്‍, പ്രൊബേഷണറി എസ്ഐ അജയ്, എഎസ്ഐ സജി, എസ്സിപിഒ അരുണ്‍കുമാര്‍, സിപിഒമാരായ വിനയചന്ദ്രന്, അനുലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. പ്രശാന്തിനെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
യാത്രക്കാരിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ തുടര്‍നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
Tags : Nattuvishesham DistrictNews DeepikaNews