സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വി.ആര്. ഭാസ്കരന്റെ ചരമവാര്‍ഷിക ദിനാചരണം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന വി.ആര്. ഭാസ്കരന്റെ എട്ടാമത് അനുസ്മരണ ദിനാചരണം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. വിആര്‍ബി ഭവനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.ടി. ജോസഫ്, ജില്ലാ സെക്രട്ടേറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരന്, ഡോ. പി.കെ. പത്മകുമാര്‍, കെ.ഡി. സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Commemoration