x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയിൽ മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 450ഓ​ളം പോ​ലീ​സു​കാ​ർ

വെബ് ഡെസ്ക്
Published: August 11, 2026 03:02 AM IST | Updated: August 11, 2026 03:02 AM IST

ആ​ലു​വ: ക​ർ​ക്കട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്തും പ​രി​സ​ര​ത്തു​മാ​യി മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 450ഓ​ളം പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കാ​ൻ തീ​രു​മാ​നം. മ​ഫ്തി​യി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കും. കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ധി​ക പോ​ലീ​സ് പ​ട്രോ​ൾ സം​ഘ​വും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും. 25 ഓ​ളം ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ക്കു​ന്നു​ണ്ട്. സ്കൂ​ബാ ഡൈ​വിം​ഗ് സം​ഘ​വും ര​ണ്ട് ഡി​ങ്കി ബോ​ട്ടു​ക​ളു​മു​ണ്ടാ​കും. ഫ​യ​ർ​ഫോ​ഴ്സി​ന് കീ​ഴി​ൽ 40 ഓ​ളം സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ക. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഒ​രു വാ​ഹ​നം മ​ണ​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ഉ​ണ്ടാ​കും. എ​ക്സൈ​സ് വി​ഭാ​ഗ​വും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. പ​റ​വൂ​രി​ൽ നി​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലും മ​ഹാ​ത്മാ​ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ന് സ​മീ​പ​വു​മാ​യി​രി​ക്കും കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് കേ​ന്ദ്രം. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​ക​മാ​യി പ​ബ്ലി​ക് ടാ​പ്പ് ഒ​രു​ക്കും. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം മ​ണ​പ്പു​റ​ത്ത് ക്യാ​മ്പ് ചെ​യ്യും. ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഉ​ണ്ടാ​വും. ജി​ല്ലാ ടൂ​റി​സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20-ഓ​ളം ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്.

കൊ​ച്ചി മെ​ട്രോ 11ന് ​രാ​ത്രി 11.15നും 11.30​നും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് അ​ധി​ക സ​ർ​വീ​സ് ന​ട​ത്തും. 12ന് ​രാ​വി​ലെ അ​ഞ്ച​ര മു​ത​ലാ​ണ് ആ​ലു​വ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സ്. 11-ാം തീ​യ​തി മു​ത​ൽ മു​ത​ൽ 12 ഉ​ച്ച​വ​രെ 15 പേ​ര​ട​ങ്ങു​ന്ന റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ അ​ധി​ക സേ​വ​ന​വു​മു​ണ്ടാ​യി​രി​ക്കും.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ ശ്രീ​ബാ​ല​ഭ​ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ർ​ക്കി​ട​വാ​വ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ സു​ജാ​ത ഉ​ദ​യ​ൻ, വിവിധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ലു​വ ത​ഹ​സി​ൽ​ദാ​ർ, ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ഓ​പ്പ​റേ​റ്റേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ലു​വ: ക​ർ​ക്കട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ പുലർച്ചെ ഒ​ന്നു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ആ​ലു​വ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ണ​പ്പു​റ​ത്തേ​യ്ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​മി​നാ​രി​പ്പ​ടി​യി​ൽ നി​ന്നും ജി​സി​ഡി​എ റോ​ഡ് വ​ഴി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ലൂ​ടെ മ​ണ​പ്പു​റ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്. മ​ണ​പ്പു​റം ഭാ​ഗ​ത്ത് നി​ന്നും മ​ട​ങ്ങു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​ൾ​ഡ് ദേ​ശം റോ​ഡ് വ​ഴി നേ​രെ പ​റ​വൂ​ർ ക​വ​ല​യി​ൽ എ​ത്ത​ണം. ഇ​രു​വ​ഴി​ക​ളും വ​ൺ​വേ ട്രാ​ഫി​ക് ആ​യ​തി​നാ​ൽ തോ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും മ​ണ​പ്പു​റ​ത്തേ​യ്ക്ക് യാ​തൊ​രു​വി​ധ വാ​ഹ​ന ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കി​ല്ല.
വ​രാ​പ്പു​ഴ, എ​ട​യാ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ബ​സു​ക​ൾ തേ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ക​വ​ല​യി​ൽ നി​ന്നും, ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ്, അ​വി​ടെ ആ​ളു​ക​ളെ ഇ​റ​ക്കി​യ​തി​ന് ശേ​ഷം പ​റ​വൂ​ർ ക​വ​ല - യു​സി കോ​ള​ജ് - ക​ടു​ങ്ങ​ല്ലൂ​ർ​വ​ഴി തി​രി​കെ പോ​ക​ണം. അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ പ​റ​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് അ​വി​ടെ നി​ന്നും മ​ട​ങ്ങ​ണം. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നും എ​ൻ​എ​ച്ച് വ​ഴി ആ​ലു​വ​യ്ക്ക് വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും , കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​ൻ വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി തി​രി​കെ ബാ​ങ്ക് ക​വ​ല ബൈ​പ്പാ​സ് വ​ഴി മ​ട​ങ്ങ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ളി​ഞ്ചോ​ട് നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് കാ​രോ​ത്തു​കു​ഴി ക​വ​ല വ​ഴി സ്റ്റാ​ൻ​ഡി​ൽ എ​ത്തേ​ണ്ട​തും, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​ണം.

ആ​ലു​വ-​അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡ് ,ബാ​ങ്ക് ക​വ​ല ,ബൈ​പാ​സ് വ​ഴി പോ​കേ​ണ്ട​തും, പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പ​മ്പ്, മാ​താ ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ , പ​മ്പ് ജം​ഗ്ഷ​ൻ വ​ഴി ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ന് മു​ൻ​വ​ശ​മു​ള്ള താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ എ​ത്തി , അ​വി​ടെ നി​ന്നു തി​രി​കെ സ​ർ​വീ​സ് ന​ട​ത്ത​ണം.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ ,റെ​യി​ൽ​വേ സ്ക്വ​യ​ർ കാ​രോ​ത​തു​കു​ഴി –വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തും അ​വി​ടെ​നി​ന്നും തി​രി​കെ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ,ബാ​ങ്ക് ക​വ​ല, ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ പു​ളി​ഞ്ചോ​ട് ക​വ​ല​യി​ലെ​ത്തി കാ​രോ​ത്തു​കു​ഴി ക​വ​ല, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, ഐ​എം​എ ജം​ഗ്ഷ​ൻ, പ​വ​ർ ഹൗ​സ് ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. ബാ​ങ്ക് ക​വ​ല മു​ത​ൽ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ ഹാ​ൾ റോ​ഡ് വ​രെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ഹൈ​വെ​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡ് സൈ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​ത്. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Tags : Nattuvishesham Districtnews Around 450 police

Recent News

Corehub Up