x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തു​രു​ത്തി യൂ​ണി​റ്റ് പ്രവർത്തനവർഷം

വെബ്ഡെസ്ക്
Published: August 11, 2026 03:04 AM IST | Updated: August 11, 2026 03:04 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തു​രു​ത്തി യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തു​രു​ത്തി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തു​രു​ത്തി യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ണി മോ​ന്‍ എം.​ജി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി​യു​ടെ 2026-27 വ​ര്‍​ഷ​ത്തെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.കെ. തോ​മ​സു​കു​ട്ടി നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ട്ര​ഷ​റ​ര്‍ ഗി​രീ​ഷ് കൊ​നാ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​പ്പ​ന്‍ ടി.​ഡി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ അ​യ​രു​കു​ള​ങ്ങ​ര, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റോ​യി ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ ഏ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Vyapari Vyavasayi

Recent News

Corehub Up