ബ്രഡ്ഡിനുള്ളിൽ കണ്ടെത്തിയ ചത്ത പല്ലി
പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽനിന്ന് ചത്ത രണ്ടു പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഭക്ഷിച്ചുകൊണ്ടിരിക്കെ, ബ്രെഡ്ഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
ബ്രെഡ് കഴിച്ച് അൽപ സമയത്തിനുശേഷം ഛർദിയും അവശതയും തോന്നിയെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഇവർ പറയുന്നു. വിവരം നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്, ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ സുബീഷ് പറഞ്ഞു.
Tags : Nattuvishesham Districtnews bread!