ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നു.
മാനന്തവാടി: സീനീയര്‍ ചേംമ്പര്‍ മാനന്തവാടി ലീജിയന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭയില്‍ ഹാള്‍ട്ടിംഗ് പെര്‍മിറ്റുള്ള 100 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്കി.
വയനാട് സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. യു. പ്രതിഭ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം. വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സന് സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ എം.പി. ശശികുമാര്‍, ഡോ. അപര്‍ണ്ണ, ടി.വി. സുഗതന്, വി.പി. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Spectacles