x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്.​ജാ​ന​കി സം​ഗീ​ത​ലോ​ക​ത്തെ പ്ര​തി​ഭാ​സം: ജെ​റി അ​മ​ല്‍​ദേ​വ്

വെബ് ഡെസ്ക്
Published: August 11, 2026 02:58 AM IST | Updated: August 11, 2026 02:58 AM IST

സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വ് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്നു.

കൊ​ച്ചി: തെ​ന്നി​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ ത​ന്നെ ഗാ​ന​രം​ഗ​ത്തെ ഒ​രു പ്ര​തി​ഭാ​സം ആ​യി​രു​ന്നു എ​സ് ജാ​ന​കി​യെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും എം.​കെ.​അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​സ്.​ജാ​ന​കി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ ആ​ദ്യ​ഗാ​ന​ത്തി​ന് സ്‌​നേ​ഹ​ത്തോ​ടെ അ​ഭി​ന​ന്ദ​നം ന​ല്‍​കി​യ കാ​ര്യ​വും ജെ​റി അ​മ​ല്‍​ദേ​വ് അ​നു​സ്മ​രി​ച്ചു. സം​ഗീ​തം കൂ​ടു​ത​ല്‍ അ​ഭ്യ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഏ​ത് പാ​ട്ട് പാ​ട​ണം എ​ന്ന് പ​റ​ഞ്ഞാ​ലും അ​ത് വ​ള​രെ സു​ന്ദ​ര​മാ​യി പാ​ടു​വാ​ന്‍ എ​സ്.​ജാ​ന​കി​ക്ക് സാ​ധി​ച്ചി​രു​ന്നു​വെ​ന്നും ജെ​റി അ​മ​ല്‍​ദേ​വ് പ​റ​ഞ്ഞു. പി​ന്ന​ണി ഗാ​യി​ക ജെ​ന്‍​സി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​കൊ​ണ്ട് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ചു.​

ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, എം.​കെ.​അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് എ​സ് ജാ​ന​കി​യു​ടെ പാ​ട്ടു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സം​ഗീ​ത​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews S. Janaki

Recent News

Corehub Up