x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെന്‍റ​ർ ടീ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: യു​വ​ജ​ന​താ​ദ​ൾ


Published: June 8, 2026 06:03 AM IST | Updated: June 8, 2026 06:03 AM IST

ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് ഒ​ന്പ​ത് വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്യു​ന്ന 211 മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാ​ഷ്‌​ട്രീ​യ യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് തൊ​ഴി​ൽ ന​ഷ്ട​മാ​യ മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​ർ. ആ​ദി​വാ​സി കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു കൊ​ഴി​യു​ന്ന​ത് ത​ട​യു​ന്ന​തി​നും പ​ഠ​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും 2017ലാ​ണ് മെ​ന്‍റ​ർ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത്. വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ 297 പേ​ർ​ക്കാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്. മെ​ന്‍റ​ർ ടീ​ച്ച​ർ നി​യ​മ​നം ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി. കൊ​ഴി​ഞ്ഞു​പോ​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

നി​ര​വ​ധി കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നും മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ഹാ​ഷിം, അ​ജ്മ​ൽ സാ​ജി​ദ്, റി​ഷാ​ബ് ശ്രേ​യാം​സ്കു​മാ​ർ, പി.​ജെ. ജോ​മി​ഷ്, ഷൈ​ജ​ൽ കൈ​പ്പ, ദൃ​ശ്യ ശ്രീ​കാ​ന്ത്, സ​നീ​ഷ് സൈ​മ​ണ്‍ പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ​എ​സ്കെ​ടി​യു ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് താ​ളൂ​ർ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​ഡി. സെ​ബാ​സ്റ്റ്യ​ൻ, ബീ​ന ര​തീ​ഷ്, വി.​വി. രാ​ജ​ൻ, വി. ​ബാ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up