x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ശ്മ​ശാ​ന​ത്തിന്‍റെ പു​ക​ക്കു​ഴ​ൽ വീ​ടി​നു മുകളിൽ വീ​ണു


Published: July 9, 2026 11:01 PM IST | Updated: July 9, 2026 11:01 PM IST

തു​റ​വൂ​ർ: അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത്തി​മൂ​ന്നാം വാ​ർ​ഡി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ ഭീ​മ​ൻ പു​ക​ഴ​ക്കു​ഴ​ൽ സമീപത്തെ വീ​ടി​നു മു​ക​ളി​ൽ വീ​ണു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാണ് സം​ഭ​വം. ശ്മ​ശാ​ന​ മ​തി​ൽ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന വേ​ഴ​ക്കാ​ട്ട് തി​ല​ക​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് പെ​രു​മ​ഴ​യ​ത്ത് പു​ക​ക്കു​ഴ​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്. ഈ ​സ​മ​യ​ത്ത് തി​ല​ക​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ലി​ന്‍റെ ഭാ​രം ത​ക​ര ഷീ​റ്റു​ക​ൾ താ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. പു​ക​ക്കു​ഴ​ൽ ദ്ര​വി​ച്ചി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി തി​ല​ക​ൻ പ​റ​ഞ്ഞു.

വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെ​ംബ​ർ ശ്രീ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

ര​ണ്ട് ക്രെയി​നു​ക​ൾ എ​ത്തി​ച്ച് പു​ക​ക്കു​ഴ​ൽ വീടിനു മുകളിൽനിന്ന് നീ​ക്കം ചെ​യ്തു.​നി​ല​വി​ൽ മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​നു​ള്ള ബ​ർ​ണ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കു​മ്പ​ള​ത്തും നെ​ട്ടൂ​രും അ​രൂ​ക്കു​റ്റി​യി​ലും ഉ​ള്ള ശ്മ​ശാ​ന​ങ്ങ​ളി​ലാ​ണ് സം​സ്കാ​രം ന​ട​ത്തി​വ​രു​ന്ന​ത്.

നി​ല​വാ​രം കു​റ​ഞ്ഞ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്ത​ിന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ ശ്മ​ശാ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ർ പൊ​തി​ഞ്ഞി​രി​ക്കു​ന്ന ത​ക​രഷീ​റ്റു​ക​ളും ദ്ര​വി​ച്ച് തു​രു​മ്പെ​ടു​ത്തുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൊ​ത്തം അ​ഴി​ച്ചുപ​ണി​യേ​ണ്ട സ്ഥി​തി​യി​ലാ​ണ് ശ്മ​ശാ​നം.

Tags : Nattuvishesham District News

Recent News

Corehub Up