പ്രതീകാത്മക ചിത്രം
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുനാള്‍ ആഘോഷിച്ചു.
രാവിലെ ഏഴിനു സംഗമവേദിയില്‍നിന്നും നെറുകയിലേയ്ക്കു നടന്ന കുരിശിന്റെ വഴി പ്രാര്‍ഥനയ്ക്ക് വിവിധ ഭക്തസംഘടനകള്‍ നേതൃത്വം നല്കി. നെറുകയില്‍ രാവിലെ എട്ടു മുതല്‍ നടന്ന ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്ക് ലീജിയന് ഓഫ് മേരി സംഘടന നേതൃത്വം നല്കി.
തുടര്‍ന്നു വിശുദ്ധ കുരിശിന്റെ നവനാള്‍ പ്രാര്‍ഥന, വചനവിചിന്തനം എന്നിവയും നടന്നു. ഒന്‍പതിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു തെക്കന്‍ കുരിശുമല അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അരുണ്‍ പി. ജിത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥാടന കമ്മിറ്റി തിരുനാളിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കി.