x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​​ട്ടു​​വ-​​കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ-​​റോ​​ഡ് വി​​ക​​സ​​ന പ​​ദ്ധ​​തി

വെബ് ഡെസ്ക്
Published: September 18, 2026 12:15 AM IST | Updated: September 18, 2026 12:15 AM IST

മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്

നി​​ര്‍​മാ​​ണജോ​​ലി​​ക​​ള്‍ക്ക് ഇ​​ന്നു തു​​ട​​ക്കം: മ​​ന്ത്രി മോ​​ന്‍​സ്

ക​​ടു​​ത്തു​​രു​​ത്തി: തോ​​ട്ടു​​വ-​​കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ പു​​ത്ത​​ന്‍​പ​​ള്ളി മെ​​യി​​ന്‍ റോ​​ഡ് റീ​​ച്ചി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തി​​നുവേ​​ണ്ടി സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച 6.29 കോ​​ടി രൂ​​പ​​യു​​ടെ നി​​ര്‍​മാ​​ണപ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്.

കാ​​ഞ്ഞി​​ര​​ത്താ​​ന​​ത്തി​​നു സ​​മീ​​പം വെ​​ള്ള​​ക്കെ​​ട്ട് മൂ​​ലം വ​​ലി​​യ കു​​ഴി​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ട് സ്ഥി​​ര​​മാ​​യി അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്ന ഭാ​​ഗത്ത് ടൈ​​ല്‍ വി​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ളാ​​ണ് ആ​​ദ്യം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തി​​ലൂ​​ടെ ഈ ​​ഭാ​​ഗ​​ത്ത് ഉ​​ണ്ടാ​​കു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കും.

തു​​ട​​ര്‍​ന്ന് കു​​റു​​പ്പ​​ന്ത​​റ-​​മ​​ണ്ണാ​​റ​​പ്പാ​​റ-​​മ​​ള്ളി​​യൂ​​ര്‍ ജം​​ഗ്ഷ​​നി​​ല്‍ നി​​ല​​വി​​ലു​​ള്ള ദു​​ര​​വ​​സ്ഥ​​യ്ക്ക് പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​യു​​ന്ന നി​​ല​​യി​​ലു​​ള്ള നി​​ര്‍​മാ​​ണജോ​​ലി​​ക​​ള്‍ ന​​ട​​പ്പാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. 21 മു​​ത​​ല്‍ ബി​​റ്റു​​മി​​ന്‍ മെ​​ക്കാ​​ഡം ടാ​​റിം​​ഗ് ജോ​​ലി​​ക​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ക്കും. കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​നി​​ലെ പ്ര​​ധാ​​ന ഭാ​​ഗ​​ത്ത് റോ​​ഡ് നി​​ര്‍​മാ​​ണം തൃ​​പ്തി​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. തോ​​ട്ടു​​വ മു​​ത​​ല്‍ ക​​ല്ല​​റ പു​​ത്ത​​ന്‍​പ​​ള്ളി വ​​രെ​​യു​​ള്ള മെ​​യി​​ന്‍ റോഡി​​ലെ പ്ര​​ധാ​​ന റീ​​ച്ച് ബി​​റ്റു​​മി​​ന്‍ കോ​​ണ്‍​ക്രീ​​റ്റ് ഓ​​വ​​ര്‍​ലേ റീ ​​ടാ​​റിം​​ഗ് ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ണ് ന​​ട​​പടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും മന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Road

Recent News

Corehub Up