x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് ഡോ​ക്ടേ​ഴ്‌​സ് ഡേ; ​ഇ​ട​മ​ല​ക്കു​ടി​ക്ക് ക​രു​ത​ല്‍ സ്പ​ര്‍​ശ​മാ​യി ഡോ.​ സ​ഖി​ല്‍​


Published: June 30, 2026 10:19 PM IST | Updated: June 30, 2026 10:19 PM IST

ടി.​പി.​ സ​ന്തോ​ഷ്‌​കു​മാ​ര്‍

തൊ​ടു​പു​ഴ: പ​രി​മി​തി​യി​ലും പ​രാ​ധീ​ന​ത​യി​ലും ക​ഴി​യു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക ഗ്രോ​ത​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യെ സ്‌​നേ​ഹി​ച്ച് നാ​ലു വ​ര്‍​ഷ​മാ​യി ആ​തു​ര​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഡോ.​ സ​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍ മാ​തൃ​ക​യാ​കു​ന്നു. ജി​ല്ല​യി​ല്‍ പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്ഥ​ലം മാ​റി​പ്പോ​കു​മ്പോ​ഴാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ല്‍ രാ​പ​ക​ല്‍ ഭേ​ദ​മ​ന്യേ ഡോ.​ സ​ഖി​ലി​ന്‍റെ സേ​വ​നം. 2018ല്‍ ​ഇ​വി​ടെ ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത ഡോ​ക്ട​ര്‍ ഇ​വി​ടെ​യു​ള്ള​വ​രു​ടെ അ​സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​യ്മ​ക​ളും ന​ന്നേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. 2020ല്‍ ​ഇ​വി​ടെ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും മു​ഴു​വ​ന്‍ സ​മ​യം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 2022ല്‍ ​ഡോ.​ സ​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍ ഇ​വി​ടെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ​തോ​ടെ എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം നേ​ടി​യെ​ടു​ത്തു.
ഡോ​ക്ട​റി​നും ജീ​വ​ന​ക്കാ​ര്‍​ക്കും ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ താ​മ​സി​ച്ചാ​ണ് ഇ​വ​ര്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള ഉ​ന്ന​തി​ക​ളി​ലെ​ത്തി അ​വ​ര്‍​ക്ക് ചി​കി​ത്സ​യും സാ​ന്ത്വ​ന​വും പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​നും ഇ​വ​ര്‍ കാ​ണി​ക്കു​ന്ന ശു​ഷ്‌​കാ​ന്തി എ​ടു​ത്തു പ​റ​യ​ത്ത​ക്ക​താ​ണ്.
ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ​വ​രെ മ​ഞ്ച​ലി​ല്‍ ചു​മ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നും ഡോ​ക്ട​ര്‍ മു​ന്‍​പ​ന്തി​യി​ലു​ണ്ട്. ഈ ​സേ​വ​ന സ​ന്ന​ദ്ധ​ത​യി​ല്‍ മ​നു​ഷ്യസ്‌​നേ​ഹ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ശു​ശ്രൂ​ഷ​യാ​ണ് ഡോ​ക്ട​ര്‍ ഇ​വി​ടത്തു​കാ​ര്‍​ക്ക് പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍ സ​ഖി​ല്‍ കാ​ണു​ന്ന​ത് രോ​ഗ​ത്തെ​യ​ല്ല, രോ​ഗം വ​ന്ന മ​നു​ഷ്യ​നെ​യാ​ണ്. അ​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​യി​ല്‍ ക​രു​ത​ലി​ന്‍റെ സ്പ​ര്‍​ശം ഉ​ണ്ടാ​കാ​ന്‍ കാ​ര​ണം.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തീ​ര്‍​ത്തും ഇ​ല്ലാ​തി​രു​ന്ന ഇ​ട​മ​ല​ക്കു​ടി ഗ​വ.​ ആ​ശു​പ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാ​യ​തും ഡോ​ക്ട​റു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ സ​ജ്ജ​മാ​ക്കു​ന്ന​ത്. ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ കാ​ഴ്ചപ​രി​മി​തി​യു​ള്ള​വ​രെ ക​ണ്ടെ​ത്തി ഇ​വ​ര്‍​ക്ക് ചി​കി​ത്സ ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി ജോ​യ് ആ​ലൂ​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ഹോ​ളിഫാ​മി​ലി ആ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി വ​രുന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഇ​തി​നി​ടെ ഡോ​ക്ട​ര്‍ സ​ഖി​ലി​ന് സ്ഥ​ലം മാ​റ്റം ല​ഭി​ച്ചെ​ങ്കി​ലും അ​ത് വേ​ണ്ടെ​ന്നുവ​ച്ച് ഇ​വി​ടെത്ത​ന്നെ തു​ട​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
കാ​ടി​നെ സ്‌​നേ​ഹി​ക്കു​ന്ന ഡോ.​ സ​ഖി​ല്‍ പ​ത്തു വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​ടു​ക്കി​യി​ലെ ട്രൈ​ബ​ല്‍ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വി​ടെനി​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടു സി​നി​മ​ക​ളും ഇ​ദ്ദേ​ഹം ഒ​രു​ക്കി. അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലു​മാ​ണ്. ഗോ​ത്ര​മേ​ഖ​ല​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കി 2021ല്‍ ​ഒ​രു​ക്കി​യ "കാ​ട​ക​ലം' എ​ന്ന സി​നി​മ മൂ​ന്നു സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളാ​ണ് നേ​ടി​യ​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് "കു​വി' എ​ന്ന പേ​രി​ല്‍ സി​നി​മ​യൊ​രു​ക്കി. ഈ ​ചി​ത്ര​ത്തി​ന് ജെ.​സി.​ ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
അ​ടു​ത്ത​താ​യി ഒ​രു​ക്കു​ന്ന ചി​ത്ര​വും ഗോ​ത്രജ​ന​ത​യു​ടെ ജീ​വി​തം ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ പ്രാ​യം കൃ​ത്യ​മാ​യി അ​റി​യാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഈ ​സി​നി​മ പ്ര​മേ​യ​മാ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ഒ​രു​ക്കി​യ സി​നി​മ​ക​ള്‍ ഏ​റെ പ്രേ​ക്ഷ​ക പ്ര​ശം​സ​യും നേ​ടി​യി​രു​ന്നു.
ആ​ലു​വ അ​മ്പാ​ട്ട്കാ​വ് മ​ഠ​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ് ഡോ. ​സ​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍. ഭാ​ര്യ ഡോ.​ റാ​ണി തി​രു​വ​ന​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ രോ​ഹ​നാ​ണ് ഏ​കമ​ക​ന്‍. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചശേ​ഷം ഇ​വി​ടെനി​ന്നു മൂ​ന്നു ദി​വ​സം യാ​ത്ര ചെ​യ്താ​ണ് ഡോ​ക്ട​ര്‍ ഇ​ട​മ​ല​ക്കു​ടി​യി​ലെ​ത്തു​ന്ന​ത്.

Tags : Nattuvishesham Districte News

Recent News

Corehub Up