റോഡ് നിര്‍മാണം നടക്കുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സ്കൂള്‍ ബസുകള്‍ സഞ്ചരിക്കുന്നു.റോഡ് നിര്‍മാണം നടക്കുന്ന തുരുത്തി-മുളയ
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചില്ല. പ്രദേശത്ത് യാത്രാക്ലേശം അതിരൂക്ഷം. വാലടി ഒന്നാംകലുങ്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ റൂട്ടിലെ ഗതാഗതം കെഎസ്ടിപി രണ്ടുമാസംമുമ്പ് നിരോധിച്ചത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്ന് മറ്റെല്ലാ വാഹനങ്ങളും ഓടുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ടില്ല.
കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന തോട്ടുങ്കൽ, സെന്റ് ജൂഡ് പള്ളി, സെന്റ് ജൂഡ് ആശുപത്രി, ശാസ്താങ്കല്‍ ക്ഷേത്രം, മുളയ്ക്കാംതുരുത്തി, കടമ്പാടം ബണ്ട്, അമ്പലത്തിനാടിചിറ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികൾ, വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലിക്കുപോകുന്ന ഉദ്യോഗസ്ഥർ, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നൂറുകണക്കിനു യാത്രക്കാരാണ് ബസ് സര്‍വീസ് ഇല്ലാത്തതുമൂലം ദുരിതപ്പെടുന്നത്.
ടിപ്പറുകൾ, സ്കൂള്‍ ബസുകള്‍, ഓട്ടോകൾ, ടൂറിസ്റ്റ്ബസുകള്‍ തുടങ്ങിയ വാഹനങ്ങളൊക്കെ ഈ റൂട്ടില്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ എന്തു തടസമാണെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ ഡിജിബിഎം ടാറിംഗ് നേരത്തേപൂര്ത്തിയായിരുന്നു. ഇത്രയും ഭാഗത്ത് വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്ന ജോലികളും നടന്നുവരികയാണ്. മുളയ്ക്കാംതുരുത്തി മുതല്‍ വാലടി- കിടങ്ങറവരെ റോഡ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
ബസുകള്‍ ഓടുന്നത് പറാൽ-കുമരങ്കരി- വാലടിവഴി
വാലടി ഒന്നാംകലുങ്ക് അടച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നുള്ള നാല് ബസുകള്‍ എട്ട് ട്രിപ്പ് വീതം ചങ്ങനാശേരി മാര്‍ക്കറ്റ്, പറാൽ, കുമരങ്കരി, വാലടിവഴി കൃഷ്ണപുരം കാവാലം റൂട്ടിലാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി സര്‍വീസ് നടത്തുന്നത്.
വാഹനത്തിരക്കുള്ള ചങ്ങനാശേരി മാര്‍ക്കറ്റിലൂടെ ബസുകള്‍ സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനും സമയനഷ്ടത്തിനുമിടയാക്കുന്നുണ്ട്. മുളയ്ക്കാംതുരുത്തി-തുരുത്തിവഴി ബസ് സര്‍വീസ് ഇല്ലാത്തതുമൂലം കാവാലം, വാലടി ഭാഗങ്ങളില്‍നിന്നും കോട്ടയത്തേക്കു പോകേണ്ട യാത്രക്കാര്‍ ചങ്ങനാശേരിയില്‍ എത്തിയശേഷമാണ് കോട്ടയത്തേക്കു പോകുന്നത്.
ചങ്ങനാശേരിയില്‍നിന്നു രാവിലെയും വൈകുന്നേരങ്ങളിലും ഓരോ ട്രിപ്പ് ബസ് മുളയ്ക്കാംതുരുത്തിവരെ സര്‍വീസ് നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ യാത്രാദുരിതത്തിനു പരിഹാരമാകുന്നില്ല.
കോട്ടയം ഡിപ്പോയില്‍നിന്നും രാവിലെയും വൈകുന്നേരങ്ങളിലും തുരുത്തി-മുളയ്ക്കാംതുരുത്തിവഴി കാവാലത്തേക്ക് ബസ് സര്‍വീസ് നടത്തിയിരുന്നു. റോഡ് നിര്‍മാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരമാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവച്ചത്. പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയാൽ ഉടൻ ബസ് സർവീസ് ആരംഭിക്കും എന്നാണ് കെഎസ് ആർടി സിയുടെ വിശദീകരണം.
ചങ്ങനാശേരിയിലനിന്നും രാത്രി 9.30ന് കാവാലത്തേക്ക് സര്‍വീസ് നടത്തിയിരുന്ന സ്റ്റേബസും കോവിഡിനുശേഷം ഓടുന്നില്ല. ഈ സര്‍വീസുകളും പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Tags : Nattuvishesham Districte News