x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടക്കെ​ണി​യാ​യി ആ​ന​ന്ദ് ന​ഗ​റി​ലെ വ​ള​വ്


Published: June 8, 2026 05:24 AM IST | Updated: June 8, 2026 05:24 AM IST

പൂ​ക്കോ​ട്ടും​പാ​ടം ന​ഗ​റി​ൽ ക​ഴി​ഞ്ഞ ദിവസമുണ്ടായ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാർ.

പൂ​ക്കോ​ട്ടും​പാ​ടം: എ​ട​ക്ക​ര- പൂ​ക്കോ​ട്ടും​പാ​ടം സം​സ്ഥാ​ന പാ​ത​യി​ൽ ആ​ന​ന്ദ് ന​ഗ​റി​ലെ വ​ള​വ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടക്കെ​ണി. മ​ഴ ക​ന​ത്ത​തോ​ടെ ചു​ള്ളി​യോ​ട് -പ​ട്ട​ക്ക​രി​ന്പ് റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് കാ​ണാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടാ​വ​സ്ഥ​ക്കി​ട​യാ​ക്കു​ന്ന​ത്.

റോ​ഡി​ലെ മി​നു​സ​മു​ള്ള പ്ര​ത​ല​വും പെ​ട്ട​ന്നു​ള്ള വ​ള​വും വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഇ​വി​ടെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച രാ​ത്രി ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ സ​മീ​പ​ത്തെ ബേ​ക്ക​റി ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ബേ​ക്ക​റി അ​ട​ച്ച​തി​നാ​ലും സ​മീ​പ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ ദു​ര​ന്ത​മാ​ണ് അ​ന്ന് ഒ​ഴി​വാ​യ​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up