x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട് നിർമാണത്തിന്‍റെ പേരിൽ 22.15 ല​ക്ഷം രൂ​പ ത​ട്ടി: ര​ണ്ടു പേ​ർ അ​റ​സ്‌​റ്റി​ൽ


Published: July 4, 2026 05:10 AM IST | Updated: July 4, 2026 05:10 AM IST

കൊ​ച്ചി: വീ​ട്‌ നി​ർ​മി​ച്ച്‌ ന​ൽ​കാ​മെ​ന്ന്‌ വാ​ഗ്‌​ദാ​നം ചെ​യ്‌​ത്‌ 22.15 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ കു​രി​യ​ചി​റ ചി​യാ​ര​ത്ത്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​സ്റ്റ​ർ ബി​ൽ​ട്ട്‌ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്‌​ച​ർ സി​ഇ​ഒ ലി​യോ ജോ​ർ​ജ്‌, ഡ​യ​റ​ക്ട​ർ കൃ​ഷ്‌​ണ​പ്ര​സാ​ദ്‌ എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക്‌ പോ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ലി​യോ ജോ​ർ​ജ്‌ ര​ണ്ടാം പ്ര​തി​യും കൃ​ഷ്‌​ണ​പ്ര​സാ​ദ്‌ നാ​ലാം പ്ര​തി​യു​മാ​ണ്. പാ​ർ​ട്‌​ണ​ർ​മാ​രി​ൽ ഒ​രാ​ളും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​മാ​യ കെ.​ജി. ശ​ര​ത്ത്‌ ഒ​ളി​വി​ലാ​ണ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ്‌ സ്‌​റ്റേ​ഷ​നു​ക​ളി​ൽ 35ല​ധി​കം പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്‌. പ​ത്ത്‌ കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ്‌ ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ട​പ്പ​ള്ളി മാ​മം​ഗ​ലം സ്വ​ദേ​ശി അ​ബ്‌​ദു​ൾ നി​സ്‌​താ​റി​ന്‍റെ പ​രാ​തി​യി​ൽ ഏ​പ്രി​ലി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത കേ​സി​ലാ​ണ് അ​റ​സ്റ്റ്‌.

അ​ബ്‌​ദു​ൾ നി​സ്‌​താ​റി​ന്‍റെ മ​ക്ക​ളാ​യ ഷോ​ബി​ൻ, ഷെ​റി​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ തെ​ങ്ങോ​ടു​ള്ള 4.3 സെ​ന്‍റ് സ്ഥ​ല​ത്ത്‌ 70 ല​ക്ഷം രൂ​പ​യ്‌​ക്ക്‌ മൂ​ന്ന്‌ നി​ല​ക​ളി​ൽ ആ​റ്‌ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നാ​ണ് പ്ര​തി​ക​ൾ അ​ബ്‌​ദു​ൾ നി​സ്‌​താ​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ത്‌.

40,67,575 രൂ​പ വാ​ങ്ങി​യ ശേ​ഷം 18,51,935 രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്‌. ഇ​ത്ത​ര​ത്തി​ൽ അ​ബ്‌​ദു​ൾ നി​സ്‌​താ​റി​ന്‌ 22,15,640 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യാ​ണ് കേ​സ്‌.

പ്ര​തി​ക​ളു​ടെ പേ​രി​ൽ നോ​ർ​ത്ത്‌ പ​റ​വൂ​ർ, മു​ള​ന്തു​രു​ത്തി, തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​ർ, മാ​രാ​രി​ക്കു​ളം, അ​ങ്ക​മാ​ലി, ഒ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റർ ചെ​യ്‌​തി​ട്ടു​ണ്ട്‌. ക്രൈം​ബ്രാ​ഞ്ചി​ലും കേ​സു​ണ്ട്‌.

വീ​ട്‌ നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ വ​ച്ച ശേ​ഷം 75 ശ​ത​മാ​ന​ത്തോ​ളം തു​ക ആ​ദ്യം വാ​ങ്ങു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന്‌ പോ​ലീ​സ്‌ പ​റ​ഞ്ഞു. നി​ർ​മാ​ണം ആ​രം​ഭി​ച്ച്‌ കു​റ​ച്ച്‌ ക​ഴി​ഞ്ഞ്‌ ഇ​വ​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​റു​ത്തു​ക​യോ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ക​യോ ചെ​യ്യും.

പ​ണം ന​ൽ​കി​യ​യാ​ൾ പ​രാ​തി​യു​മാ​യി വ​ന്നാ​ൽ ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കും. ഒ​പ്പുവ​ച്ച ക​രാ​റി​ൽ പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ കോ​ട​തി വ​ഴി മാ​ത്ര​മേ നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​വൂ എ​ന്ന വ്യ​വ​ഹാ​ര നി​ബ​ന്ധ​ന​യും പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ്‌ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up