യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച ശേഷം പഞ്ചായത്തിന് മുന്നിൽ വിശദീകരണ യോഗം ചേർന്നപ്പോൾ.
ഇരിട്ടി: സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറച്ചെന്ന് പായം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.
മുൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ടോം, ആന്റോ പടിഞ്ഞാറേക്കര, സുജ ചന്ദ്രൻ, ജെമില നാസർ, ഹരിത, ഡെന്നീസ് മാണി എന്നിവർ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പഞ്ചായത്തിലെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ വിശദീകരണ യോഗം നടത്തി. മാടത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
യുഡിഎഫ് ചെയർമാൻ മട്ടിണി വിജയൻ, കൺവീനർ ഡെന്നീസ് മാണി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വി. ബാലകൃഷ്ണൻ, പി.സി. പോക്കർ, ഉലഹന്നാൻ പേരേപറമ്പിൽ, മൂര്യൻ രവീന്ദ്രൻ, സി. യാക്കൂബ് , കെ. ബഷീർ, അബ്ദുല്ല ഹാജി, ബാലകൃഷ്ണൻ പൂവക്കര, ജാൻസി, സുഹാസ്, പ്രകാശൻ, ഭാസ്കരൻ, ടോമി, സുജേഷ് വട്ടിയറ, റീന കൃഷ്ണൻ, ബിജു കരുമാക്കി, ജിജോ അടവനാൽ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham UDF members boycott