കെഎസ്എസ്പിഎ കാസര്‍ഗോഡ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: പത്തുവര്‍ഷത്തെ കിരാതഭരണത്തിനു അന്ത്യംകുറിക്കാന്‍ കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ചപ്പോള്‍ ഉണ്ടായതാണ് യുഡിഎഫിന്റെ വിജയമെന്നും പെന്ഷന് കാരുള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങളോടു അവര്‍ കാണിച്ച വഞ്ചനാപരമായ നിലപാടിനെതിരെയുള്ള ജനവിധിയാണിതെന്നും കെഎസ്എസ്പിഎ കാസര്‍ഗോഡ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന്.
ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. എം. കേശവന് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന് കരിച്ചേരി, പി. ശശിധരന്, എം.കെ. ചന്ദ്രശേഖരന്‍നായര്‍, വി.വി. ജയലക്ഷ്മി, കെ. രമണി, സി.എച്ച്. ബാബു, പി.എ. പള്ളിക്കുഞ്ഞി, കെ. ബാലകൃഷ്ണന്, എസ്. ഭാട്ട്യ, ലീലാമണി, ചന്തുക്കുട്ടി, കെ.സി. സുശീല, കെ. രവീന്ദ്രന്, കെ. ശാന്ത, എ. ദാമോദരന്‍ നായര്‍, ബേബി സുലേഖ, അബ്ദുള്‍ റസാഖ്, കെ.വി. സുജാത, കെ.എന്‍. മുരളീധരന്, സീതാരാമ മല്ല, ടി.കെ. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
Tags : UDF's victory nattuvisheaham local news