x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 11, 2026 01:50 AM IST | Updated: August 11, 2026 01:50 AM IST

കാ​സ​ര്‍​ഗോ​ഡ്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നി​ര​ന്ത​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​തി​യെ പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി.

വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​ന്‍ മേ​ലേ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക്രൈം ​സ്‌​ക്വാ​ഡ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്. ചെ​ങ്ക​ള പാ​ടി ക​ല്ല​ക്ക​ട്ട​യി​ലെ അ​ബ്ദു​ള്‍ മു​ന​വ​ര്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​സർഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ന​ട​പ​ടി. പ്ര​തി​ക്കെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Tags : Nattuvishesham Districtnews Under arrest

Recent News

Corehub Up