ലബാര്‍ മഹാ ഇടവക ബിഷപ് ഡോ. റോയിസ് മനോജ് വിക്ടറിന് മെമന്റോ നല്കുന്നു.
വടുവന്‍ചാല്‍: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാണെന്ന് സിഎസ്ഐ മലബാര്‍ മഹാ ഇടവക ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍.
സിഎസ്ഐ അല്മായ സുവിശേഷ സംഘടന ജില്ലാ കമ്മിറ്റി ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ ഒരുക്കിയ സ്വീകരണ-ആദരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മഹാ ഇടവകയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ ബിഷപ്. സംഘടന പ്രസിഡന്റ് ഫിലിപ്പ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍.എ. ബില്ലി ഗ്രഹാം, സിഎസ്ഐ മലബാര്‍ ഡയോസിസ് മിഷന് ആന്‍ഡ് ഇവാഞ്ചലിസം ഡയറക്ടര്‍ ഫാ. സുനില്‍ ഇടച്ചേരി, ചര്‍ച്ച് ബോര്‍ഡ് പ്രസിഡന്റ് ഫാ. പി.വി. ചെറിയാന്, ഫാ. സാം പ്രകാശ്, മാത്യു മാസ്റ്റര്‍, ഫാ. ഷിനു, ഫാ. ജോ വര്‍ഗീസ് മലയില്‍, ഫാ. എന്‍.കെ. സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
Tags : Local News Nattuvishesham Christian mission