കൽപ്പറ്റ ടൗണ്‍ഷിപ്പിൽ ഫേസ് വണ്‍ ഗുണഭോക്തൃ കൂട്ടായ്മ സംഘടിപ്പിച്ച ഗൃഹപ്രവേശച്ചടങ്ങിൽനിന്ന്.
ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ നൽകും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് സർക്കാർ ആവിഷ്കരിച്ച മൈക്രോ പ്ലാനിൽ ഫേസ് ഒന്നിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ്.
ടൗണ്‍ഷിപ്പിൽ ഫേസ് വണ്‍ ഗുണഭോക്തൃ കൂട്ടായ്മ സംഘടിപ്പിച്ച ഗൃഹപ്രവേശച്ചങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ പ്ലാനിൽ ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ നൽകുമെന്ന് മന്ത്രി പറഞ്ഞു. കേക്ക് മുറിച്ചും ചായ വിതരണം ചെയ്തുമായിരുന്നു ചടങ്ങ്.
ഫേസ് വണ്‍ കൂട്ടായ്മ കണ്‍വീനർ രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ തുടങ്ങിയവർ പങ്കെടുത്തു.
ടൗണ്‍ഷിപ്പിൽ ഫേസ് വണ്‍ ഗുണഭോക്തൃപട്ടികയിൽപ്പെട്ട 80 ഓളം കുടുംബങ്ങളാണ് ഇതിനകം താമസം തുടങ്ങിയത്. ഇന്നലെ മാത്രം നാല് കുടുംബങ്ങൾ കയറിക്കൂടി. 178 കുടുംബങ്ങളാണ് ഫേസ് ഒന്ന് പട്ടികയിലുള്ളത്. ഏതാനും കുടുംബങ്ങൾ ഇന്ന് ഗൃഹപ്രവേശം നടത്തും.
Tags : Local News Nattuvishesham Wayanad