x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


Published: March 24, 2026 06:32 AM IST | Updated: March 24, 2026 06:32 AM IST

പ​റ​വൂ​ർ : പ​റ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ​റ​വൂ​ര്‍ രാ​ജീ​വ് ഭ​വ​നി​ല്‍ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം കാ​ൽ​ന​ട​യാ​യാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി വ​ര​ണാ​ധി​കാ​രി​യാ​യ പ​റ​വൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ മു​മ്പാ​കെ സ​തീ​ശ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.
എം​പിമാ​രാ​യ ഹൈ​ബി ഈ​ഡ​ൻ ഹാ​രി​സ് ബീ​രാ​ൻ, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. ര​ഞ്ജി​ത്ത്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. അ​ഗ​സ്റ്റി​ന്‍, എം.​ജെ. രാ​ജു തു​ട​ങ്ങി​യ​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി കൈ​മാ​റി. പ്ലാ​ച്ചി​മ​ട​യി​ലെ ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ന​ല്‍​കി വ​രു​ന്ന പി​ന്തു​ണ​യ്ക്കു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കു​ന്ന​തെ​ന്ന് സ​മ​ര​ സ​മി​തി പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, ക​ണ്‍​വീ​ന​ര്‍ കെ. ​ശ​ക്തി​വേ​ല്‍, സ​മ​ര നാ​യി​ക മൈ​ല​മ്മ​യു​ടെ മ​ക​ന്‍ എ​ന്‍. ത​ങ്ക​വേ​ലു, ഊ​ര് മൂ​പ്പ​ന്‍ കെ. ​സു​ന്ദ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്.
യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ പ്ലാ​ച്ചി​മ​ട പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Tags : nattu vishesham V.D. Satheesan presented paper

Recent News

Corehub Up