x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: July 23, 2026 11:13 PM IST | Updated: July 23, 2026 11:13 PM IST

പ്ര​തി​ഭാ സം​ഗ​മം റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി, വി​വി​ധ ക്ല​ബു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി. മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് ചൊ​ള്ള​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​സ്‌​കോ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ ഇ​മ്മാ​നു​വ​ല്‍ ചെ​റു​വ​ള്ളാ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഗ്രെ​യി​സ് എ​സ്എ​ച്ച് , പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ജി ഫ്രാ​ന്‍​സീ​സ്, എ​സ്എ​സ്ജി ക​ണ്‍​വീ​ന​ര്‍ ഫ്രാ​ന്‍​സീ​സ് ക​രി​മ്പാ​നി, കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, റോ​യി വി. ​ജോ​ര്‍​ജ്, മേ​ഴ്‌​സി ജോ​സ് ത​ര്യ​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, ജ​യ്‌​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷി​ന്‍റോ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സും റാ​ങ്കും നേ​ടി​യ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ​യും സി​എം കി​ഡ്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് ജേ​താ​ക്ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Vidyarangam

Recent News

Corehub Up