x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​തോ​ട് ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി നീ​ളു​ന്നു; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്


Published: June 23, 2026 12:11 AM IST | Updated: June 23, 2026 12:11 AM IST

രാ​മ​ങ്ക​രി: പോ​ള​യും ക​ട​ക​ലും എ​ക്ക​ലും നി​റ​ഞ്ഞു​ക​വി​ഞ്ഞ നാ​ട്ടു​തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടാ​നു​ള്ള വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​ം.

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്ക​രി ഊ​രു​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പു​തു​ക്ക​രി തോ​ടി​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് നീ​ണ്ടു​പോ​കു​ന്ന​ത്. 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഇ​തി​നാ​യി ആ​റു ല​ക്ഷം രൂ​പ നീ​ക്കി​വച്ചു. പ​ദ്ധ​തി​ക്ക് രൂ​പം ന​ല്കി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

പോ​ള​യും ക​ട​ക​ലും എ​ക്ക​ലും മ​റ്റും കൂ​ന്നു​കൂ​ടി​യ​തോ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കുപോ​ലും നാ​ട്ടു​കാ​ർ​ക്ക് തോ​ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തെ നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചു​വ​രു​ന്ന​ത്.

പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ത് ന​ട​പ്പാ​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പി​ന്നി​ൽ ചി​ല ഗൂ​ഡ ല​ക്ഷ്യ​ങ്ങ​ളു​ള്ള​താ​യാ​ണ് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തോ​ടെ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കും. തൊ​ട്ടു​പി​ന്നാ​ലെ വെ​ള്ള​പ്പൊ​ക്ക​വും വ​രും. ഈ ​സ​മ​യം തോ​ട്ടി​ലെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കുകൊ​ണ്ട് പോ​ള​യു​ടെ​യും ക​ട​ക​ലി​ന്‍റെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തി​ലു​ടെ ല​ക്ഷ​ങ്ങ​ൾ ത‌​ട്ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മു​ണ്ട്.

കു​ട്ട​നാ​ട്ടി​ലെ പ​രി​സ്ഥി​തി ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി കു​ട്ട​നാ​ട് പാ​ക്കേ​ജി​ലു​ൾ​പ്പെ​ടെ കോ​ടിക്കണ​ക്കി​നു രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ആ​വി​ഷ്ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​തിലൊ​ന്നു​പോ​ലും ന​ല്ല നി​ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ ക​രാ​റു​കാ​രോ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തേത​ന്നെ നി​ല​നി​ൽക്കു​ന്ന​താ​ണ്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പേ​രി​ലും ആ​ക്ഷേ​പം ശ​ക്തി​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ​ദ്ധ​തി ഇ​പ്പോ​ൾത്ത​ന്നെ ഏ​റെ വൈ​കി. അ​തി​നാ​ൽ ഇ​നി​യും വെ​ള്ള​പ്പൊ​ക്കം വ​രു​ന്ന​ത് പ്ര​തീ​ക്ഷി​ച്ച് പ​ദ്ധ​തി നീ​ട്ടി​ക്കൊ​ണ്ടുപോ​കാ​തെ എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും ത​യാ​റാ​ക​ണ​മെ​ന്നാണ് ​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : village drags on Nattuvishesham district news

Recent News

Corehub Up