x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​സ്രോ​ത​സു​ക​ൾ വ​ര​ളു​ന്നു, ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​ൽ ആ​ശ​ങ്ക


Published: January 20, 2026 05:35 AM IST | Updated: January 20, 2026 05:35 AM IST

പ​ത്ത​നം​തി​ട്ട: വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ജ​ല​സ്രോ​ത​സു​ക​ൾ വ​ര​ളു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​വാ​രം വ​രെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജ​നു​വ​രി ആ​ദ്യം ത​ന്നെ വ​ര​ൾ​ച്ച ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളെ​യും ബാ​ധി​ച്ചുതു​ട​ങ്ങി. കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ളം കി​ട്ടാ​തെ വ​ര​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

കി​ണ​റു​ക​ൾ അ​ട​ക്കം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ വെ​ള്ളം കു​റ​ഞ്ഞു തു​ട​ങ്ങി. പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന പ​ല​യി​ട​ങ്ങ​ളി​ലും പ​ന്പിം​ഗ് ശ​രി​യാ​യി ന​ട​ക്കു​ന്നി​ല്ല. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും വേ​ന​ലി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഏ​റെ​യാ​ണ്.

ര​ണ്ടു വ​ർ​ഷം മു​ന്പു ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളിൽ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് അ​പ​ക​ട​മാം വി​ധം താ​ഴു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​യോ​ള​ജി, ഹൈ​ഡ്രോ ജി​യോ​ള​ജി റി​മോ​ട്ട് സെ​ൻ​സിം​ഗ്, റോ​ക്ക് സ്ട്ര​ക്ച​റു​ക​ൾ, ഭൂ​ഗ​ർ​ഭ ജ​ല റീ​ചാ​ർ​ജിം​ഗ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ണ്ടാ​യ​ത്.

ജി​ല്ല​യി​ലെ മി​ക്ക കൈ​ത്തോ​ടു​ക​ളും, ചെ​റു ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ ഗ്രാ​മീ​ണ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പ​ന്പ​ട​ക്കം ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്നു​ണ്ട്.

പ്ര​ള​യാ​ന​ന്ത​രം ഉ​ണ്ടാ​യ പ്ര​തി​ഭാ​സം


2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷ​മാ​ണ് ജി​ല്ല​യി​ലെ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം വി​ധം ഉ​ൾ​വ​ലി​യാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​ള​യാ​ന​ന്ത​രം ഓ​രോ വ​ർ​ഷ​വും ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യെ​ങ്കി​ലും വെ​ള്ളം ഭൂ​മി​യി​ൽ താ​ഴു​ന്നി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ൽ ദി​വ​സ​ങ്ങോ​ളം വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും പോ​യ വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഒ​രാ​ഴ്ച മ​ഴ പെ​യ്യാ​തി​രു​ന്നാ​ൽ ന​ദി​ക​ളി​ലെ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട് തു​ട​ങ്ങും. കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം ഏ​റ്റു​വും കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളാ​യ അ​ച്ച​ൻ​കോ​വി​ലിലും പ​മ്പ​യി​ലും ക​ല്ലാ​റി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച മ​ഴ പെ​യ്തെ​ങ്കി​ലും എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടി​ല്ല. മ​ഴ​യ്ക്ക് ശേ​ഷം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളി​ലും പ്ര​തി​സ​ന്ധി

ന​ദി​ക​ളെ ആ​ശ്ര​യി​ച്ചു​ള്ള ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ​മ്പ് ഹൗ​സു​ക​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യ​ത്തെ തു​ട​ർ​ന്ന് ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തിത്തുട​ങ്ങി. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ന​ട​പ്പാ​ക്കി​യു​ള്ള പ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ള​മെ​ത്തു​ന്നി​ല്ല. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല​ട​ക്കം എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും പ​ന്പിം​ഗ് ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം പ​ന്പിം​ഗ് എ​ന്ന രീ​തി​യി​ൽ പ​ല​യി​ട​ത്തും പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ട്ടി വെ​ള്ളം പാ​ഴാ​വു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മു​ണ്ടാ​കു​ന്നി​ല്ല. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ കൊ​ടും വ​ര​ൾ​ച്ച ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ അ​തി​നു മു​ന്പു​ത​ന്നെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ളു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കും.

Tags : nattu vishesham Water resources groundwater

Recent News

Corehub Up