കാര്‍ഷിക യന്ത്രങ്ങളുടെ കൈമാറ്റച്ചടങ്ങ് കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു
മേപ്പാടി: തൃക്കൈപ്പറ്റ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന് അനുവദിച്ചു കിട്ടിയ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് മേപ്പാടിയില്‍ നിര്‍വഹിച്ചു.
ബാങ്ക് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒ.വി. റോയി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി കെ.എസ്. ശ്രീജിത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാത, വാര്‍ഡ് അംഗം കെ. ബാബു, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.