x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ കാ​ർ​ഷി​ക യ​ന്ത്ര സേ​വ​ന ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 26, 2026 01:57 AM IST | Updated: November 26, 2026 01:57 AM IST

കാ​ർ​ഷി​ക യ​ന്ത്ര സേ​വ​ന ക്യാ​ന്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്.

മ​ല​പ്പു​റം: ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ കാ​ർ​ഷി​ക യ​ന്ത്ര സേ​വ​ന ക്യാ​ന്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ന​ക്ക​യം സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ൽ ന​ട​ന്നു. ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ബു​ഷ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ബ്സി​ഡി ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ക്കും.

1,000 രൂ​പ വ​രെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 100 ശ​ത​മാ​നം സ​ബ്സി​ഡി​യും 1,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ 5,000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 25 ശ​ത​മാ​നം സ​ബ്സി​ഡി​യും ല​ഭി​ക്കും. ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫി​സ് മു​ഖേ​ന​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ​ൻ​ചാ​ർ​ജ് പി.​ഷ​ജി​ല പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​ല​പ്പു​റം ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സം​ഗീ​ത, കൃ​ഷി ഓ​ഫി​സ​ർ അ​ർ​ഷ​ദ്, പി.​റു​ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​ടി. ഗ്രി​റ്റി, സ്റ്റോ​ർ ഇ​ൻ ചാ​ർ​ജ് കെ.​എ​ച്ച്. ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Free agricultural machinery service camp begins agricultural machinery NattuVishesham DistrictNews

Recent News

Corehub Up